പാലക്കാട്: തെരഞ്ഞെടുപ്പ് ചൂടിനൊപ്പം പാലക്കാട് റെക്കോർഡ് താപനില. ഉച്ചയ്‌ക്ക് മൂന്ന് മണിയോടെ 45.2 ഡിഗ്രി ചൂട് ആണ് രേഖപ്പെടുത്തിയത്.
എരുമയൂരിലാണ് കനത്ത ചൂട് രേഖപ്പെടുത്തിയത്.
കൊടും ചൂടിലാണ് വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്. രാവിലെ മുതല്‍ മിക്ക ബൂത്തുകളിലും തിരക്ക് അനുഭവപ്പെട്ടിരുന്നു. പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ മൂന്ന് മണി വരെ 48.94 ശതമാനമാണ് പോളിംഗ്. ആലത്തൂർ ലോക്സഭാ മണ്ഡലത്തില്‍ 47.61 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.
അതിനിടെ ചൂടിനെ തുടർന്ന് ജില്ലയില്‍ വോട്ട് ചെയ്യുന്നതിനായി എത്തിയ രണ്ട് പേർ കുഴഞ്ഞ് വീണ് മരിച്ചു. തേൻകുറിശ്ശി സ്വദേശി ശബരി, വിളയോടി പുതുശേരി സ്വദേശി കണ്ടൻ എന്നിവരാണ് കുഴഞ്ഞു വീണ് മരിച്ചത്.