ഏപ്രില്‍ 26 വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; വരും മണിക്കൂറില്‍ കേരളാ തീരത്തും ജാഗ്രതാ നിര്‍ദ്ദേശം

April 23, 2024
7
Views

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ 26 വരെ വിവിധ ജില്ലകളില്‍ താപനില ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ ഉയർന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, കോഴിക്കോട്, തൃശൂർ, കണ്ണൂർ എന്നീ ജില്ലകളില്‍ ഉയർന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. കൂടാതെ പത്തനംതിട്ട, എറണാകുളം, മലപ്പുറം, കാസർകോഡ് എന്നീ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്.

കേരളാ തീരത്ത് ഇന്ന് രാത്രി 11.30-വരെ 1.0 മുതല്‍ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്‌നാട് തീരത്ത് ഇന്ന് രാത്രി 11.30-വരെ 1.1 മുതല്‍ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *