ഭർത്താവിന്റെ പരാതിയിൽ ഭാര്യക്കെതിരെ വധശ്രമക്കേസ് ;ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ പോക്സോ കേസ്

September 5, 2021
204
Views

തിരുവനന്തപുരം: ഭാര്യയുടെ പരാതിയിൽ ഭർത്താവിനും ഭർത്താവിന്റെ പരാതിയിൽ ഭാര്യക്കുമെതിരെ കേസ്, വധശ്രമം, പോക്സോ ഉൾപ്പെടെ വിവിധ കേസെടുത്ത് മലയിൻകീഴ് പൊലീസ്. മുൻ വിവാഹത്തിലുള്ള മകളെ ഭർത്താവ്​ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് ഭർത്താവിനെതിരെ പോക്സോ കേസെടുത്തിരിക്കുന്നത് .

അതുകൊണ്ടു തന്നെ ഈ കേസിലെ ഇരയെ തിരിച്ചറിയും എന്നതിനാൽ വാദിയായ പ്രതിയുടെയും പ്രതിയായി മാറിയ വാദിയുടെയും വിവരങ്ങളോ എഫ് ഐ ആർ രേഖകളോ ചിത്രങ്ങളോ ആർക്കും പുറത്ത് വിടാനും ആകില്ല. അതേസമയം, തന്നെ ​വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന ഭർത്താവിന്‍റെ പരാതിയിൽ ഭാര്യയ്ക്കെതിരേ വധശ്രമ കേസും തിരുവനന്തപുരം മലയിൻകീഴ് പോലീസ് രജിസ്റ്റർ ചെയ്തു.


2021 ജൂലൈ മാസത്തിൽ വിവാഹിതരായ ദമ്പതികളാണ്​ പരസ്​പരം പരാതിയുമായി കേരളാ പൊലീസിനെ സമീപിച്ചത്​. അൻപത് വയസ്സുകാരനായ ഭർത്താവ് തമിഴ്നാട് സ്വദേശിയും 44 വയസ്സുള്ള ഭാര്യ തൃശൂർ സ്വദേശിനിയുമാണ്. ഇവർ കുറച്ചുനാളായി മലയിൻകീഴ് സ്റ്റേഷൻ പരിധിയിലെ വാടകവീട്ടിലാണ് താമസം.


മകളെ പീഡനത്തിന് ഇരയാക്കി എന്നാണ് ഭാര്യ ഭർത്താവിനെതിരേ നൽകിയ പരാതി. പിന്നാലെ, ഭാര്യ തന്നെ വെട്ടിപ്പരിക്കേൽപ്പിച്ചു എന്ന് കാട്ടി ഭർത്താവും സ്റ്റേഷനിൽ പരാതി നൽകി. അതേസമയം ഭർത്താവ് സ്വയം മുറിവേൽപ്പിച്ചതാണെന്നും താൻ ആക്രമിച്ചിട്ടില്ലെന്നുമാണ് ഭാര്യ സ്റ്റേഷനിൽ നൽകിയിരിക്കുന്ന മൊഴി. ഇരു പരാതികളിലും മലയിൻകീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *