ഐ ആം അണ്ടർ അറസ്റ്റ്; കഴുത്തിൽ ബോർഡ് തൂക്കി അറസ്റ്റിൽ കഴിയുന്ന ആൽമരം

January 22, 2022
281
Views

ചരിത്രത്തിൽ അധികം രേഖപ്പെടുത്താതെ പോയ ബ്രിട്ടീഷ് ക്രൂരതയുടെ ബാക്കി പത്രമാണ് ഇന്നും അറസ്റ്റിൽ കഴിയുന്ന ആൽമരം. 100 വർഷത്തിൽ ഏറെ ആയി പാക്കിസ്ഥാനിൽ ഈ ആൽമരം ബന്ധിക്കപ്പെട്ട് നിൽക്കുന്നു. ഖൈബർ പാസ് എന്ന ചെറുപ്പട്ടണത്തിലാണ് ആൽമരം നിലകൊള്ളുന്നത്.സംഭവം രസകരമാണ്, 1898 ലാണ് ആൺ കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഇപ്പോള്‍ പാക്കിസ്ഥാനിലുള്ള ‘ലാണ്ടി കോട്ടാല്‍ ആര്‍മി ക്യാമ്പിൽ ഒരു ആൽമരം ഉണ്ടായിരുന്നു. അന്ന് ഒരു രാത്രി സമയമായിരുന്നു, എങ്ങും ഇരുട്ട് പടർന്നിരുന്നു. ബ്രിട്ടീഷ് ക്യാപ്റ്റൻ ജെയിംസ്‌ സ്ക്വാഡ് ആകട്ടെ നന്നായി മദ്യപിച്ചിരുന്നു. ജെയിംസ്‌ സ്ക്വാഡ് തന്റെ മുറിയിലേക്ക് വരും വഴിയാണ് ആൽമരം ശ്രദ്ധയിൽപ്പെടുന്നത്. മുന്നിൽ കണ്ട ആൽമരം തന്നിൽ നിന്നും ഓടി അകലുകയാണെന്ന് അദ്ദേഹത്തിന് തോന്നി.

ജെയിംസ് മരത്തോട് നിൽക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഓടുക പോയിട്ട് ചലിക്കാൻ പോലും കഴിയാത്ത ആൽമരത്തിന് പ്രത്യേകിച്ചൊന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. ഉടനെ ക്യാപ്റ്റൻ അലറി വിളിച്ചു. പട്ടാളക്കാർ ഓടിയെത്തി, ഈ ആൽമരത്തെ അറസ്റ്റു ചെയ്ത് കസ്റ്റഡിയിലെടുക്കൂ, പറഞ്ഞത് വെള്ളക്കാരൻ ആയതിനാൽ കൂടുതലൊന്നും ജോലിക്കാരും ആലോചിച്ച് കാണില്ല. ഉടൻ തന്നെ വലിയ ചങ്ങലകൾ കൊണ്ട് ആൽമരത്തിനെ ചുറ്റും ബന്ധിച്ചു. അന്ന് തൊട്ട് ഇന്ന് വരെ ആൽമരം ലാണ്ടി കോട്ടാല്‍ ആര്‍മി ക്യാമ്പിൽ ബന്ധനസ്ഥനാണ്.ആൽമരത്തെ ഇന്നും അതെ രീതിയിൽ സംരക്ഷിച്ചു നിർത്താനും വ്യകതമായ കാരണം ഉണ്ട്. ബ്രിട്ടീഷുകാരുടെ ക്രൂരതയുടെയും സേച്ഛാധിപത്യത്തിന്റെയും വൈകൃത മാതൃകയായി ആൽമരം നിലക്കൊള്ളണമെന്നാണ് അവരുടെ ആവശ്യം.മരത്തിനൊപ്പം ഒരു ബോർഡും തൂക്കിയിട്ട് അതിൽ പറയുന്നത് ഇപ്രകാരമാണ്, ‘ഒരു വൈകുന്നേരം മദ്യപിച്ചെത്തിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥന് ഞാന്‍ ഓടിയകലുന്നതായ തോന്നലുണ്ടായി. അയാള്‍ എന്നെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു, അന്ന് മുതല്‍ ഞാന്‍ അറസ്റ്റിലാണ്’.

Article Categories:
Books

Leave a Reply

Your email address will not be published. Required fields are marked *