താലിബാന്‍ ഒരു സംഘടനയല്ല വെറും സാധാരണക്കാരാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

July 29, 2021
149
Views

കറാച്ചി: അഫ്‌ഗാന്‍ സര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ താലിബാനെ സാമ്ബത്തികമായും സൈനികമായും സഹായിക്കുന്നു എന്ന ആരോപണത്തെ നിഷേധിച്ച്‌
പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ‘അഫ്‌ഗാന്‍ അഭയാര്‍ത്ഥികളില്‍ ഭൂരിപക്ഷവും താലിബാന്‍ പോരാളികളുടെ അതേ വംശീയ വിഭാഗമായ പഷ്തൂണുകളാണ്. അയഭാര്‍ത്ഥി ക്യാമ്ബില്‍
കഴിയുന്ന ഇവരെ താലിബാന്‍ പോരാളികള്‍ എന്നുകരുതി വേട്ടയാടാനാവുമോ’, പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു.

‘താലിബാന്‍ സൈനിക സംഘടനയല്ല. അവര്‍ വെറും സാധാരണക്കാരാണ്. അതിര്‍ത്തിയില്‍ മൂന്നുലക്ഷം അഫ്‌ഗാന്‍ അഭയാര്‍ത്ഥികള്‍ ഉള്ളപ്പോള്‍ താലിബാനെ പാകിസ്ഥാന്‍ എങ്ങനെ വേട്ടയാടും ‘, ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. അഫ്‌ഗാനിസ്ഥാനില്‍ അമേരിക്ക യുദ്ധം ആരംഭിച്ചശേഷം ആയിരക്കണക്കിന് പാകിസ്ഥാനികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഇമ്രാന്‍ പറഞ്ഞു.

തെഹ്‌രിക്-ഇ-താലിബാനിലെ 6,000 തീവ്രവാദികള്‍ അഫ്‌ഗാന്‍ അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്നതായി യു എന്‍ രക്ഷാസമിതിക്കുവേണ്ടി തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ടില്‍ സൂചനയുണ്ടായിരുന്നു. അഫ്‌ഗാനിസ്ഥാനിലെ ഇന്ത്യന്‍ നിര്‍മ്മിതികള്‍ തകര്‍ക്കാനാണ് താലിബാനുവേണ്ടി പോരാടുന്ന തങ്ങളുടെപൗരന്മാര്‍ക്ക് പാക് രഹസ്യാന്വേഷണ വിഭാഗം നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദ്ദേശം.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *