ഇന്ത്യയില് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,083 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 35,840 പേരാണ് രോഗം ഭേദമായി ആശുപത്ര വിട്ടത്. പുതിയ കേസുകളില്‍ ഉണ്ടായ ഗണ്യമായ ഉയര്‍ച്ച രാജ്യത്തെ രോഗമുക്തി നിരക്ക് കുറയാന്‍ കാരണമായി. 97.53 ശതമാനമാണ് നിലവില്‍ രോഗമുക്തി നിരക്ക്.
വിവിധ സംസ്ഥാനങ്ങളിലായി 3.68 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. രോഗവ്യാപനം രൂക്ഷമായി തുടരുന്ന കേരളത്തില്‍ സജീവ കേസുകള്‍ രണ്ട് ലക്ഷം കടന്നു. കഴിഞ്ഞ നാല് ദിവസമായി സംസ്ഥാനത്ത് ശരാശനി മുപ്പതിനായിരം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്.
460 മരണമാണ് ശനിയാഴ്ച കോവിഡ് മൂലം രാജ്യത്ത് സംഭവിച്ചത്. കേരളത്തില്‍ തന്നെയാണ് കൂടുതല്‍ മരണവും റിപ്പോര്‍ട്ട് ചെയ്തത്. 153 പേരാണ് സംസ്ഥാനത്ത് മഹാമാരി ബാധിച്ച് ഇന്നലെ മരിച്ചത്. മഹാരാഷ്ട്രയിലും പ്രതിദിന മരണങ്ങള്‍ 100 കടന്നു.
അതേസമയം, സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ഇന്നലെ 73.85 ലക്ഷം വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 63 കോടിയിലധികം പേര്‍ രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചു.