ട്രെയിന്‍ യാത്രയ്ക്ക് ഇനി പഴയ ടിക്കറ്റ് നിരക്ക്, കോവിഡ് കാലത്ത് സ്‌പെഷ്യലാക്കി ഓടിയ സര്‍വീസുകള്‍ അവസാനിപ്പിക്കുന്നു

November 13, 2021
143
Views

ന്യൂഡല്‍ഹി: കോവിഡ് ഭീഷണി ഒഴിയുന്നതോടെ രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ സാധാരണ നിലയിലാവുന്നു.മെയില്‍, എക്സ്പ്രസ് ട്രെയിനുകള്‍ക്കുള്ള സ്പെഷ്യല്‍ ടാഗ് നിര്‍ത്തലാക്കും. കോവിഡിന് മുമ്ബുള്ള ടിക്കറ്റ് നിരക്കിലേക്ക് അടിയന്തര പ്രാബല്യത്തോടെ മടങ്ങാനും വ്യക്തമാക്കി ഇന്ത്യന്‍ റെയില്‍വേ ഉത്തരവ് ഇറക്കി.

ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കി എങ്കിലും സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ മാത്രമാണ് റെയില്‍വേ നടത്തിയിരുന്നത്. ആദ്യം ദീര്‍ഘദൂര ട്രെയിനുകളാണ് സര്‍വീസ് തുടങ്ങിയത്. പിന്നീട് പാസഞ്ചര്‍ തീവണ്ടികളും സ്പെഷ്യല്‍ ടാഗോടെയാണ് ഓടിച്ചിരുന്നത്. എന്നാല്‍ ഇനി ഇവ സാധാരണ നമ്ബറില്‍ പ്രവര്‍ത്തിപ്പിക്കാമെന്നും കോവിഡിന് മുമ്ബുള്ള നിരക്കിലേക്ക് മാറണമെന്നും ആണ് നിര്‍ദേശം. സോണല്‍ ഓഫീസര്‍മാര്‍ക്ക് റെയില്‍വേ ബോര്‍ഡ് അയച്ച കത്തിലാണ് അറിയിപ്പ്.

എന്നാല്‍ അണ്‍റിസര്‍വ്ഡ് യാത്ര പുനഃസ്ഥാപിക്കുക രോഗവ്യാപനം കുറഞ്ഞ ഇടങ്ങളില്‍ മാത്രമായിരിക്കും. നിലവില്‍ സെക്കന്‍ഡ് ക്ലാസുകളിലടക്കം റിസര്‍വ് ചെയ്യുന്ന ട്രെയിനുകള്‍ മറ്റിളവുകള്‍ നല്‍കുന്നത് വരെ അതേ പടി നിലനില്‍ക്കുമെന്നാണ് റെയില്‍വേ വ്യക്തമാക്കുന്നത്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *