പരിഹാസങ്ങളെ ചവിട്ടുപടിയാക്കി ജീവതത്തില്‍ വിജയകഥകള്‍ നെയ്‌തെടുത്ത ഇന്ത്യയിലെ ഏറ്റവും ഉയരം കുറഞ്ഞ അഭിഭാഷക

February 14, 2022
179
Views

പരിഹാസങ്ങളെ ചവിട്ടുപടിയാക്കി ജീവതത്തില്‍ വിജയകഥകള്‍ നെയ്‌തെടുത്ത പെണ്‍കുട്ടിയാണ് ഹര്‍വീന്ദര്‍ കൗര്‍.ഉയരക്കുറവായിരുന്നു അവള്‍ക്ക് മേല്‍ ചുറ്റുമുള്ളവര്‍ കണഅടെത്തിയ വൈകല്യം. അതിന്റെ പേരില്‍ ക്രൂരമായി അവള്‍ പരിഹസിക്കപ്പെടുകയും ചെയ്തു. ദയയില്ലാത്ത പെരുമാറ്റം, എല്ലാവരും ഒറ്റപ്പെടുത്തിയ ഏകാന്തതയുടെ ദിവസങ്ങള്‍ ഇതൊക്കെ ആയിരുന്നു സ്‌കൂള്‍ കാലഘട്ടം ഹര്‍വീന്ദറിന് സമ്മാനിച്ചത്. എല്ലാവരും ആസ്വദിച്ചു നടക്കേണ്ട കൈമാരക്കാലം അവള്‍ക്ക് സമ്മാനിച്ചത് വിഷാദത്തിന്റെ ദയനീയ അവസ്ഥകളായിരുന്നു. തന്നെ ഒറ്റപ്പെടുത്തുകയും അത്ഭുതവസ്തുവിനെപ്പോലെ തുറിച്ച് നോക്കുകയും ചെയ്യുന്ന ക്ലാസിനെ അവള്‍ക്ക് വെറുപ്പായിരുന്നു. അങ്ങനെ ക്ലാസുകള്‍ നഷ്ടപ്പെടുത്തി മറ്റുള്ളവരില്‍ നിന്ന് അവള്‍ ഒറ്റപ്പെട്ടുനിന്നു. ഈ ആ പെണ്‍കുട്ടി ഇന്ത്യയിലെ ഏറ്റവും ഉയരം കുറഞ്ഞ അഭിഭാഷകയാണ്‌.

മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അവളുടെ ഉയരക്കുറവ് എല്ലാവരും തിരിച്ചറിഞ്ഞത്. ഡോക്ടര്‍മ്മാര്‍ ഒരുപാട് ചികിത്സകള്‍ നിര്‍ദേശിച്ചു. പക്ഷേ, എല്ലാം ചെയ്തിട്ടും ഫലം നിരാശ മാത്രമായിരുന്നു. എയര്‍ ഹോസ്റ്റസ് ആകണമെന്നായിരുന്നു അവളുടെ വലിയ മോഹം. ഉയരക്കുറവിന്റെ പേരില്‍ ആ സ്വപ്‌നം പൊലിഞ്ഞു പോയി. എല്ലാവരില്‍ നിന്നും ഏറ്റുവാങ്ങിയ പരിഹാസത്തിന്റെ നനവ് അവളിലുള്ളതിനാല്‍ത്തന്നെ കോളേജില്‍ ചേരാന്‍ അവള്‍ ഭയന്നിരുന്നു.തന്റെ ഭാവിയെക്കുറിച്ചോര്‍ത്ത് അച്ഛനും അമ്മയ്ക്കും എന്നും ഉത്കണ്ഠയായിരുന്നുവെന്നും അവര്‍ക്ക് ഒരിക്കലും ഭാരമാകരുതെന്ന് ആഗ്രഹിച്ചിരുന്നെന്നും ഹരീന്ദര്‍ പറയുന്നു. ജീവിതത്തില്‍ ഒന്നുമാകാതെ പോകാന്‍ മനസില്ലാത്തതിനാല്‍ ജലന്ധറിലെ കെസിഎല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോസറില്‍ എന്തും വരട്ടെയെന്ന് കരുതി അവള്‍ പ്രവേശനം നേടി. ” സ്‌കൂള്‍ പഠന സമയത്ത് മിക്കവരും എന്റെ ഉയരത്തെക്കുറിച്ച് പരിഹസിക്കുകയോ സഹതപിക്കുകയോ ചെയ്യുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തുമായിരുന്നു. ആ ദിവസങ്ങളില്‍ ഒരുപാട് കരഞ്ഞു. അതുകൊണ്ട് തന്നെ സ്‌കൂള്‍ പഠനം കഴിഞ്ഞപ്പോള്‍ കോളേജില്‍ ചേരാന്‍ ഭയമായിരുന്നു. ആളുകള്‍ എന്നെ വീണ്ടും കളിയാക്കുമോ എന്ന ഭയം ഹൃദയത്തില്‍ പതിഞ്ഞു കഴിഞ്ഞിരുന്നു. എന്റെ സ്‌കൂള്‍ കാലഘട്ടത്തില്‍ ഞാന്‍ അനുഭവിച്ച വേദനകളിലൂടെ ഒരിക്കല്‍ കൂടി കടന്നുപോകേണ്ടി വരുമെന്ന് ഞാന്‍ ഏറെ ഭയന്നു; ഹര്‍വീന്ദര്‍ കൗര്‍ പറയുന്നു.

ലോ കോളേജില്‍ ചേര്‍ന്നപ്പോഴും നിയമപഠനം ഹര്‍വീന്ദറിന് ചേരില്ലെന്നും എങ്ങനെ കേസുമായി പോരാടുമെന്നുമുള്ള തരത്തില്‍ പലരും പലതും പറഞ്ഞു. പക്ഷേ, അതിന് അവള്‍ പുഞ്ചിരിച്ച് കൊണ്ട് നല്‍കിയ ഉത്തരമാണ് ഇന്ന് തലയെടുപ്പോടെ അണിഞ്ഞിരിക്കുന്ന അഭിഭാഷക കുപ്പായം. അഭിഭാഷക മേഖലയിലേക്ക് തിരിയാന്‍ അവള്‍ക്ക് പ്രചോദനമായത് വിഗലാംഗര്‍ക്ക് പ്രചോദനമേകുക, അവഗണനകള്‍ നേരിടുന്നവര്‍ക്ക് വിജയഗാഥ കാണിച്ചു കൊടുക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മനസ്സിലുറപ്പിച്ചതാണ്. അവള്‍ക്ക് എല്ലാവരടുമായി പറയുന്നത് ഇതാണ്… എല്ലാവിധത്തിലുള്ള കുട്ടികളേയും പിന്തുണയ്ക്കുക… എന്റെ മാതാപിതാക്കള്‍ പരിപൂര്‍ണ്ണ പിന്തുണ നല്‍കിയതിനാലാണ് ഞാന്‍ ജീവിത വിജയം കൈവരിച്ചത് എന്നതാണ്.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *