വ്യാപാര സ്ഥാപനങ്ങളെ ഇൻഷ്വറൻസ് പരിധിയില്‍ കൊണ്ടുവരും

January 25, 2024
25
Views

സംസ്ഥാനത്തെ വ്യപാര സ്ഥാപനങ്ങളെയെല്ലാം ഇൻഷ്വറൻസ് പരിധിയില്‍ കൊണ്ടുവരുമെന്നു മന്ത്രി പി. രാജീവ്.

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യപാര സ്ഥാപനങ്ങളെയെല്ലാം ഇൻഷ്വറൻസ് പരിധിയില്‍ കൊണ്ടുവരുമെന്നു മന്ത്രി പി. രാജീവ്.

ഇൻഷ്വറൻസ് പ്രീമിയത്തിന്‍റെ പകുതി സർക്കാർ വഹിക്കും. ഇതിനായി നാലു പൊതുമേഖലാ ഇൻഷ്വറൻസ് കന്പനികളുമായി ധാരണയായി. പ്രളയം അടക്കം ഏതു നാശനഷ്ടങ്ങള്‍ക്കും ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. 4% പലിശ നിരക്കില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും 10 ലക്ഷം രൂപ വരെയുള്ള വായ്പ നല്‍കും. എംഎസ്‌എംഇകള്‍ക്കു നല്‍കുന്ന നാലു ശതമാനം പലിശനിരക്കാണ് വ്യാപാരമേഖലയ്ക്കും ബാധകമാക്കുക.

മികച്ച സംരംഭത്തിനുള്ള അവാർഡ് ട്രേഡ് യൂണിറ്റിനും നല്‍കും. സംസ്ഥാനതല ബാങ്കിംഗ് സമിതിയുടെ ഡിസംബർ വരെയുള്ള കണക്കു പ്രകാരം 81,000 കോടി രൂപയാണ് എംഎസ്‌എംഇ മേഖലയില്‍ ഈ സാന്പത്തികവർഷം വായ്പ നല്‍കിയത്.

സംരംഭങ്ങള്‍ വർധിച്ചതുമൂലമാണ് ഈ കുതിച്ചുചാട്ടം. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനൊപ്പം ഇപ്പോള്‍ തുടങ്ങിയ സംരംഭങ്ങള്‍ നിലനിർത്തുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *