രാജ്യാന്തര സ്പേസ് സ്റ്റേഷൻ ‘വിരമിക്കുന്നു’; പസഫിക് സമുദ്രത്തിലേക്ക് ഇടിച്ചിറക്കാനൊരുങ്ങി നാസ

February 3, 2022
94
Views

രാജ്യാന്തര സ്പേസ് സ്റ്റേഷൻ പ്രവർത്തനം അവസാനിപ്പിക്കുന്നു. ഐഎസ്എസിനെ പസഫിക് സമുദ്രത്തിലേക്ക് ഇടിച്ചിറക്കാനാണ് നാസയുടെ പദ്ധതി. 2030ൽ പസഫിക്കിലെ പോയിൻ്റ് നീമോ എന്ന സ്ഥലത്തേക്കാവും രാജ്യാന്തര സ്പേസ് സ്റ്റേഷൻ ലാൻഡ് ചെയ്യുക. 2000ൽ ബഹിരാകാശത്ത് വിക്ഷേപിച്ച സ്പേസ് സ്റ്റേഷൻ ഇതിനകം 227 നോട്ടിക്കൽ മൈൽ സഞ്ചരിച്ചുകഴിഞ്ഞു. 19 രാജ്യങ്ങളിൽ നിന്നുള്ള 200ലധികം ബഹിരാകാശ യാത്രികരാണ് സ്പേസ് സ്റ്റേഷനിൽ യാത്ര ചെയ്തിട്ടുള്ളത്.

സ്വകാര്യ സ്പേസ് സ്റ്റേഷനുകൾ കൂടുതലായി വന്നുതുടങ്ങും എന്ന കണ്ടെത്തലിനെ തുടർന്നാണ് നാസ സ്പേസ് സ്റ്റേഷനെ തിരികെ വിളിക്കാനൊരുങ്ങുന്നത്. നാസയുടെ തന്നെ സഹായത്തോടെ ഇത്തരം സ്പേസ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് ഡയറക്ടർ ഫിൽ മകാലിസ്റ്റർ പറഞ്ഞു.

Article Categories:
Technology

Leave a Reply

Your email address will not be published. Required fields are marked *