ബഹിരാശകാശത്ത് മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി ഐ എസ് ആര്‍ ഒ. കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ്-3ഡിഎസിന്റെ വിക്ഷേപണം വിജയം.
ബഹിരാശകാശത്ത് മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി ഐ എസ് ആര്‍ ഒ. കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ്-3ഡിഎസിന്റെ വിക്ഷേപണം വിജയം.
വൈകീട്ട് 5.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍നിന്ന് ജിഎസ്‌എല്‍വി-എഫ്14 റോക്കറ്റാണ് ഉപഗ്രഹവുമായി കുതിച്ചത്.2,274 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ ജിയോ സിക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലാണ് ജിഎസ്‌എല്‍വി-എഫ്14 എത്തിച്ചത്. ഇനി ഉപഗ്രഹത്തെ ഐഎസ്‌ആർഒയുടെ ബെംഗളുരുവിലെ കേന്ദ്രത്തില്‍നിന്ന് നിയന്ത്രിച്ച് ഘട്ടം ഘട്ടമായി ഉയര്‍ത്തി ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് ഉപഗ്രഹത്തെ മാറ്റും. വിക്ഷേപിച്ച് 19-ാം മിനുറ്റില്‍ ഉപഗ്രഹം ഐഎസ്‌ആർഒ ലക്ഷ്യമിട്ട ജിയോ സിക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലെത്തി. തുടർന്ന് ദൗത്യം വിജയിച്ചതായി ഐഎസ്‌ആർഒ അറിയിച്ചു.