നിയമസഭാ കയ്യാങ്കളി: ഇന്നും സഭ ബഹിഷ്ക്കരിച്ച്‌ പ്രതിപക്ഷം

July 30, 2021
164
Views

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും സഭ പ്രക്ഷുബ്ദമായി. ചോദ്യോത്തര വേള തുടങ്ങുമ്ബോള്‍ തന്നെ പ്രതിപക്ഷം രാജിയാവശ്യം ഉന്നയിച്ച്‌ എണീക്കുകയായിരുന്നു.

സുപ്രീംകോടതിയുടെ അന്തസത്തയെ ചോദ്യംചെയ്ത നിലപാടാണ് മുഖ്യമന്ത്രി ഇന്നലെ സഭയില്‍ സ്വീകരിച്ചതെന്നും മന്ത്രി രാജിവെക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും പ്രതിപക്ഷം വ്യക്തമാക്കി.

എന്നാല്‍ രാജി ആവശ്യം മുഖ്യമന്ത്രി തള്ളിയതോടെ സഭാ നടപടികളില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. നിഷേധാത്മക നിലപാടാണ് മുഖ്യമന്ത്രിക്കെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു

Article Categories:
Kerala · Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *