മായം ചേര്‍ത്ത ശര്‍ക്കര വില്‍പന നടത്തി: വ്യാപാരിക്ക് രണ്ട് ലക്ഷം രൂപ പിഴയും തടവും

July 28, 2023
27
Views

മായം ചേര്‍ത്ത ശര്‍ക്കര വില്‍പന നടത്തിയതിന് കോഴിക്കോട് വ്യാപാരിക്ക് രണ്ട് ലക്ഷം രൂപ പിഴയും തടവും ശിക്ഷ വിധിച്ച്‌ കോടതി.

കോഴിക്കോട്: മായം ചേര്‍ത്ത ശര്‍ക്കര വില്‍പന നടത്തിയതിന് കോഴിക്കോട് വ്യാപാരിക്ക് രണ്ട് ലക്ഷം രൂപ പിഴയും തടവും ശിക്ഷ വിധിച്ച്‌ കോടതി.

താമരശ്ശേരി ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന റോയല്‍ ബിഗ് മാര്‍ട്ട് എന്ന സ്ഥാപനത്തിനെതിരെയാണ് കോടതി വിധി വന്നത്. താമരശ്ശേരി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.

അനുവദനീയമല്ലാത്തതും ശരീരത്തിന് ഹാനികരവുമായ റോഡമിൻ ബി എന്ന നിറം ചേര്‍ത്ത ശര്‍ക്കര വിറ്റുവെന്ന കുറ്റത്തിനാണ് ശിക്ഷ വിധിച്ചത്. ഇത്തരത്തിലുള്ള അനുവദനീയമല്ലാത്ത രാസവസ്തുക്കള്‍ ഭക്ഷണത്തില്‍ ചേര്‍ത്താല്‍ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ സക്കീര്‍ ഹുസൈൻ അറിയിച്ചു. വ്യാപാരികള്‍ ഇത്തരം വസ്തുക്കള്‍ വരുന്ന ചാക്കില്‍ ലേബല്‍ ഉണ്ട് എന്ന് ഉറപ്പ് വരുത്തണമെന്നും വാങ്ങിയ ബില്ലുകള്‍ സൂക്ഷിക്കണം. ഭക്ഷ്യവസ്തുക്കളുടെ ലാബ് റിസള്‍ട്ടുകളില്‍ റോഡമിൻ സാന്നിധ്യം എൻഫോര്‍സ്മെന്റ് നടപടികളുടെ ഭാഗമായി കുറഞ്ഞ് വരുന്നതായും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.2020 ജനുവരി 11-ന് അന്നത്തെ ഫുഡ്‌ സേഫ്റ്റി ഓഫീസര്‍ ഡോ. സനിന മജീദാണ് റോയല്‍ ബിഗ് മാര്‍ട്ടില്‍നിന്ന് സാമ്ബിള്‍ ശേഖരിച്ചത്. തുടര്‍ന്ന്, ചുമതലയേറ്റ ഫുഡ്‌ സേഫ്റ്റി ഓഫീസര്‍ രേഷ്മ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *