പ്രിന്‍സിപ്പല്‍ പട്ടികയില്‍ അനധികൃത ഇടപെടല്‍ നടത്തിയിട്ടില്ല: ഉന്നതവിദ്യാഭ്യാസ മന്ത്രി

July 28, 2023
27
Views

സര്‍ക്കാര്‍ കോളേജുകളിലെ പ്രിൻസിപ്പല്‍ നിയമനവുമായി ബന്ധപ്പെട്ട് യുജിസി ചട്ടങ്ങള്‍

തൃശൂര്‍: സര്‍ക്കാര്‍ കോളേജുകളിലെ പ്രിൻസിപ്പല്‍ നിയമനവുമായി ബന്ധപ്പെട്ട് യുജിസി ചട്ടങ്ങള്‍ ലംഘിക്കുന്നതിനോ സ്പെഷ്യല്‍ റൂള്‍സിലെ നിബന്ധനകള്‍ ലംഘിക്കുന്നതിനോ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് മന്ത്രി ആര്‍ ബിന്ദു.

പരാതിയ്ക്കിടയാകാത്ത രീതിയില്‍ പ്രിൻസിപ്പല്‍ നിയമനം നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പരാതിയ്ക്കിടയാകാത്ത രീതിയില്‍ പ്രിൻസിപ്പല്‍ നിയമനം നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി

പരാതിയ്ക്കിടയാകാത്ത രീതിയില്‍ പ്രിൻസിപ്പല്‍ നിയമനം നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കോടതിയില്‍ നിലവിലുള്ള കേസുകള്‍ സംബന്ധിച്ച്‌ നിയമോപദേശം നേടിയ ശേഷം മാത്രമേ പ്രിൻസിപ്പല്‍ നിയമന കാര്യത്തില്‍ തുടര്‍നടപടികള്‍ എടുക്കൂ. കോടതി വ്യവഹാരങ്ങള്‍ക്കു കാരണം സീനിയോറിറ്റി പരിരക്ഷിക്കുക എന്നതായതിനാല്‍ കോടതി വിധികള്‍ക്ക് വിധേയമായി സീനിയോറിറ്റി സംരക്ഷിക്കുന്നതിനുള്ള നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ബിന്ദു അറിയിച്ചു.

പ്രിൻസിപ്പല്‍ നിയമന പട്ടികയിലേക്ക് 67 പേരുടെ പട്ടികയാണ് ആദ്യം തയ്യാറാക്കിയത്. ആകെ 55 ഒഴിവുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ സെലക്ഷൻ കമ്മിറ്റിയുടെ വിശകലനത്തില്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പട്ടിക 43 ആക്കി ചുരുക്കിയെന്നും അതിലുയര്‍ന്ന പരാതികള്‍ പരിഹരിക്കാനാണ് ശ്രമിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *