ജവാന്‍ റം ഇനി അര ലിറ്ററും കിട്ടും; ഉല്പാദനം ഇരട്ടിയാക്കി; പുതിയ ബ്രാന്‍ഡ് ഉടന്‍

May 1, 2023
26
Views

ജവാന്‍ മദ്യത്തിന്‍റെ ഉല്പാദനം ഇരട്ടിയാക്കി. തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്ഡ് കെമിക്കല്‍ ഫാക്ടറിയില്‍ ഉല്പാദനം കൂട്ടാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.

തിരുവനന്തപുരം: ജവാന്‍ മദ്യത്തിന്‍റെ ഉല്പാദനം ഇരട്ടിയാക്കി. തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്ഡ് കെമിക്കല്‍ ഫാക്ടറിയില്‍ ഉല്പാദനം കൂട്ടാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.

നിലവിലുള്ള പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിച്ചാണ് ഉല്പാദനം കൂട്ടുന്നത്. ദിനം പ്രതി 8000 കെയ്സ് മദ്യമാണ് ഇപ്പോള്‍ ഉല്പദിപ്പിക്കുന്നത്. ഇത് 15,000 കെയ്സായി ഉയര്‍ത്തി.

കൂടാതെ ജവാന്‍ റം ഇനി മുതല്‍ ഒരു ലിറ്ററിന് പുറമേ അര ലിറ്ററിലും ലഭ്യമാകും. നിലവില്‍ ഒരു ലിറ്റര്‍ ജവാന്‍ റമ്മിന് 640 രൂപയാണ് വില. ഇതിനു പുറമേയാണ് ജവാന്‍ ട്രിപ്പിള്‍ എക്സ് റമ്മെത്തുന്നത്. നിലവിലുള്ള മദ്യത്തിന്റെ വിലയേക്കാള്‍ കൂടുതലായിരിക്കും ട്രിപ്പിള്‍ എക്സ് റമ്മിന്. സംസ്ഥാനത്ത് ഏറ്റവും ഡിമാന്‍ഡുള്ള മദ്യമാണ് ജവാന്‍ ബ്രാന്‍ഡ്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *