കൂടത്തായി കൊലപാതക പരമ്ബര; ജോളിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി

January 30, 2024
38
Views

കൂടത്തായി കൊലപാതക പരമ്ബര കേസില്‍ മുഖ്യപ്രതി ജോളിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി.

കൊച്ചി: കൂടത്തായി കൊലപാതക പരമ്ബര കേസില്‍ മുഖ്യപ്രതി ജോളിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സിഎസ് ഡയസിന്റേതാണ് നടപടി.

കേസില്‍ ശാസ്ത്രീയ തെളിവുകളുടെ അഭാവമുള്ളതിനാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജോളി ഹൈക്കോടതിയെ സമീപിച്ചത്.

ജോളിയുടെ വാദങ്ങള്‍ തള്ളിയ ഹൈക്കോടതി, പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി. കേസിന്റെ വിചാരണാ നടപടികള്‍ ആരംഭിക്കുന്ന വേളയില്‍ സെഷന്‍സ് കോടതിക്ക് നീതിപൂര്‍വമായ തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറു പേരുടെ കൊലപാതകുമായി ബന്ധപ്പെട്ട് കേസിലാണ് ജോളി ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. 2019 ഒക്ടോബര്‍ 4നാണ്, 2002 മുതല്‍ 2016 വരെ ഒരേ കുടുംബത്തിലുണ്ടായ ആറു പേരുടെ മരണവും കൊലപാതകം പുറത്തറിയുന്നത്.കേസില്‍ ശാസ്ത്രീയ തെളിവുകളുടെ അഭാവമുള്ളതിനാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജോളി ഹൈക്കോടതിയെ സമീപിച്ചത്.

വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് വിരമിച്ച കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട.അധ്യാപിക അന്നമ്മ തോമസ് (60), മകന്‍ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരന്‍ എംഎം മാത്യു മഞ്ചാടിയില്‍ (68), ടോം തോമസിന്റെ സഹോദരപുത്രന്‍ ഷാജു സ്‌കറിയയുടെ ഭാര്യ സിലി (44), മകള്‍ ആല്‍ഫൈന്‍ (2) എന്നിവര്‍ കൊല്ലപ്പെട്ടെന്നാണു കേസ്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *