നെയ്യാറ്റിന്‍കര: ജൂവലറി ഉടമയും ഭാര്യയും നെയ്യാറ്റിന്‍കരയില്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. നെയ്യാറ്റിന്‍കര,കോണ്‍വെന്‍റ് റോഡില്‍ ഹരിപ്രിയയില്‍ കേശവന്‍ (53), ഭാര്യ സെല്‍വം(45) മരിച്ചത്. ചെവ്വാഴ്ച രാവിലെ ആറ്മണിയോടെ വീട്ടിലെ കിടപ്പമുറിയി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മകള്‍ ഹരിപ്രിയ രാവിലെ മുറിയിലെത്തി നോക്കുമ്ബോള്‍ അസ്വസ്ഥത കൊണ്ട് പിടയുന്ന കേശവനെ കണ്ടത്. തുടര്‍ന്ന് സമീപത്തുള്ള ബന്ധുവിനെ വിവരമറിയിക്കുകയായിരുന്നു. നെയ്യാറ്റിന്‍കരയില്‍ വിഷ്ണു ജൂവലറി നടത്തി വരുന്ന കേശവന് ഇരുകാലുകളും ചലന ശേഷിയില്ലാത്തയാളാണ്. ഇരുപത് വര്‍ഷമായി രോഗത്തിനും ചികിത്സയിലാണ്. അടുത്തിടെ രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് മാനസിക വിഷമാത്തിലായിരുന്നു.
കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള വ്യാപാര കുറവും ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നതായും വ്യാപാരികള്‍ പറയുന്നു. ആത്മഹത്യാ കാരണത്തെ കുറിച്ച് കൂടുതല്‍ പരിശോധനകളിലൂടെ വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്. നെയ്യാറ്റിന്‍കര പൊലീസ് ഇന്‍ക്വസ്റ്റ് തയ്യറാക്കി അന്വേഷണം ആരംഭിച്ചു. ഏക മകള്‍ ഹരിപ്രിയ.