തിരുവനന്തപുരം കൈരളി,ശ്രീ,നിള തിയേറ്റര്‍;സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി മാർച്ച് 16 ന് നിര്‍വഹിക്കും

March 16, 2022
91
Views

നവീകരിച്ച തിരുവനന്തപുരം കൈരളി,ശ്രീ,നിള തിയേറ്റര്‍ സമുച്ചയത്തിന്റെ ഉദ്ഘാടനം ഇടതുപക്ഷ സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി മാർച്ച് 16 ന് നിര്‍വഹിക്കും. 12 കോടി രൂപ ചെലവഴിച്ചാണ് അന്താരാഷ്ട്ര നിലവാരത്തില്‍ ആധുനിക സൗകര്യങ്ങളോടെ നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയത്. കേരളത്തിലെ ഏറ്റവും മികച്ച സിനിമാ അനുഭവങ്ങളിലൊന്ന് ഈ തിയേറ്റര്‍ സമ്മാനിക്കും എന്നതില്‍ സംശയമില്ല.

കൈരളി, ശ്രീ, നിള എന്നീ തിയേറ്ററുകൾ മാർച്ച് 16 മുതൽ തുറന്ന് പ്രവർത്തിക്കും

സാങ്കേതികസംവിധാനങ്ങളിൽ ഏറ്റവും മികച്ച സൗകര്യങ്ങളാണ് 12 കോടി രൂപ ചെലവഴിച്ചു നവീകരിച്ച ഈ തിയേറ്ററുകളിൽ ഒരുക്കിയിട്ടുള്ളത്…

ലോകമെമ്പാടുമുള DCI പ്രൊജക്ടർ നിർമ്മാതാക്കളിലെ ഭീമൻമാരായ “ബാർക്കൊ” എന്ന ബെൽജിയം കമ്പനിയുടെ അത്യാധുനികമായ RGB 4Kലേസർ പ്രൊജക്ടറുകളാണ് 3 തിയേറ്ററിലും സ്ഥാപിച്ചിരിക്കുന്നത്. RGB ലേസർ പ്രൊജക്ടറുകൾക്കു മാത്രമെ SMPTE-യുടെ ആധുനിക നിലവാരമായ REC 2020-ലുളള എല്ലാ നിറങ്ങളും സ്ക്രീനിൽ പുനഃസൃഷ്ടിക്കാൻ കഴിയുകയുള്ളു. അതായത് മുമ്പുണ്ടായിരുന്ന “സെനോൺ ലാമ്പ്” പ്രൊജക്ടറുകളെക്കാൾ വിപുലമായ വര്‍ണരാജി സ്ക്രീനില്‍ കാണാന്‍ പറ്റും. “DOLBY” യുമായി സഹകരിച്ച് അവരുടേതായ അത്യാധുനിക സിനിമ ഓഡിയോ സർവ്വറായ IMS 3000 സർവ്വറുകളാണ് ഈ മൂന്ന് തിയേറ്ററുകളിലും സ്ഥാപിച്ചിരിക്കുന്നത്. ഇപ്പോൾ റിലീസ് ആകുന്ന സിനിമകളിലെല്ലാം തന്നെ “DOLBY ATMOS” ശബ്ദ സംവിധാനമാണുളളത്. “DOLBY-യുടെ സാങ്കേതിക വിദഗ്ദർ രൂപകല്പന ചെയ്ത 32 ചാനൽ “DOLBY ATMOS” ശബ്ദ സംവിധാനമാണ് തിയേറ്ററുകളിലും സ്ഥാപിച്ചിരിക്കുന്നത്. ഇതിനു അനുയോജ്യമായ Acoustic treatment തിയേറ്ററുകള്‍ക്കുള്ളില്‍ ഒരുക്കിയിട്ടുണ്ട്. തിയേറ്ററുകളുടെ വാതിലുകൾ പ്രദർശനത്തിനിടെ തുറന്നാലും പുറമെയുളള പ്രകാശം അകത്തേക്ക് കടക്കാതിരിക്കുവാനായി ലൈറ്റ് ട്രാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്.

ഈ ആധുനികവല്‍ക്കരണത്തിലെ പ്രധാന സവിശേഷതകളിലൊന്നാണ് ബേബി റൂമുകള്‍.
തിയേറ്ററിനുള്ളിൽ അസ്വസ്ഥരാകുന്ന കുട്ടികളെ പരിപാലിക്കുന്നതോടൊപ്പം ആസ്വാദനത്തിനു തടസ്സം വരാതെ റൂമുകളിൽ ഇരുന്ന് സിനിമ വീക്ഷിക്കാനാകുമെന്നതാണ് പ്രത്യേകത. ബേബി റൂമുകളിൽ പ്രത്യേക ശബ്ദ സംവിധാനവും ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ സിനിമാ പ്രദർശന ശാലകളിൽ ആദ്യമായാണ് ഇത്തരം സംവിധാനം സജ്ജീകരിക്കുന്നത്.ബേബി റൂമുകൾ കൂടാതെ തിയേറ്റർ ലോബിയിൽ പ്രത്യേകമായി ഫീഡിംഗ് റൂമും സജ്ജീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ തികച്ചും വനിതാ/ശിശു സൗഹൃദമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചു കൊണ്ടാണ് തിയേറ്ററുകളുടെ ആധുനികവൽക്കരണം പൂർത്തിയാക്കി യിരിക്കുന്നത്.

ഭിന്നശേഷിക്കര്‍ക്കായി റാമ്പ്, വീല്‍ചെയര്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ലിഫ്റ്റ് സൗകര്യം, ആധുനിക ടോയ്ലറ്റ് സൗകര്യം, ശീതീകരിച്ച ലോബികളും ടിക്കറ്റ് കൗണ്ടറുകളും, ഫുഡ് കോര്‍ട്ട്, റീഡിംഗ് റൂം, സി.സി.ടി.വി മ്യൂസിക്‌ സിസ്റ്റം തുടങ്ങി പ്രേക്ഷകര്‍ ആഗ്രഹിക്കുന്നതും ആവശ്യപ്പെട്ടതുമായ ആധുനിക സൗകര്യങ്ങള്‍ എല്ലാം ഒരുക്കിയിട്ടുണ്ട്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *