കാഞ്ഞങ്ങാട്’; പോസ്റ്ററില്‍ തോക്കുമായി കുഞ്ചാക്കോ ബോബന്‍

February 7, 2022
142
Views

കമല്‍ കെ എം സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം ‘പട’യില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തെത്തി. ‘രാകേഷ് കാഞ്ഞങ്ങാട്’ എന്നാണ് കഥാപാത്രത്തിന്റെ പേര്. കുഞ്ചാക്കോ ബോബന്‍ സാധാരണ അവതരിപ്പിക്കാറുള്ള കഥാപാത്രങ്ങളില്‍ നിന്ന് വിഭിന്നമായ ഒന്നായിരിക്കും പടയിലേതെന്നാണ് ക്യാരക്ടര്‍ പോസ്റ്റര്‍ നല്‍കുന്ന സൂചന. പോസ്റ്ററില്‍ തോക്കേന്തിയിരിക്കുകയാണ് കഥാപാത്രം.

കുഞ്ചാക്കോ ബോബനെ കൂടാതെ വിനായകന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവരാണ് പടയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂവരുടെയും കഥാപാത്രങ്ങളെ അണിയറപ്രവര്‍ത്തകര്‍ നേരത്തെ പരിചയപ്പെടുത്തിയിരുന്നു. 1996ല്‍ പാലക്കാട് കളക്റ്ററേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ കളക്ടറെ ബന്ദിയാക്കിയ സംഭവത്തെ അധികരിച്ചാണ് ചിത്രമെന്നാണ് നേരത്തെ പുറത്തെത്തിയ ടീസര്‍ അടക്കം നല്‍കിയ സൂചന.

2012ല്‍ പുറത്തെത്തിയ ഹിന്ദി ചിത്രം ‘ഐഡി’യിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചയാളാണ് കമല്‍ കെ എം. ഇ 4 എന്റര്‍ടെയ്ന്‍മെന്റ്, എവിഎ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ മുകേഷ് ആര്‍ മെഹ്ത, സി വി സാരഥി, എ വി അനൂപ് എന്നിവരാണ് പടയുടെ നിര്‍മ്മാണം. പ്രകാശ് രാജ്, അര്‍ജുന്‍ രാധാകൃഷ്ണന്‍, ഇന്ദ്രന്‍സ്, സലിം കുമാര്‍, ജഗദീഷ്, ടി ജി രവി, ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരന്‍, വി കെ ശ്രീരാമന്‍, ഷൈന്‍ ടോം ചാക്കോ, ഗോപാലന്‍ അടാട്ട്, സുധീര്‍ കരമന, ദാസന്‍ കൊങ്ങാട്, കനി കുസൃതി, ഹരി കൊങ്ങാട്, കെ രാജേഷ്, സിബി തോമസ്, ബ്രിട്ടോ ദേവിസ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം സമീര്‍ താഹിര്‍, എഡിറ്റിംഗ് ഷാന്‍ മുഹമ്മദ്, സംഗീതം വിഷ്ണു വിജയ്. ഫെബ്രുവരി 11ന് തിയറ്ററുകളില്‍ എത്തും.

Article Categories:
Entertainments · Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *