വനിതാ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച്‌ കങ്കണ റണാവത്ത്

August 29, 2023
27
Views

ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന് പിന്നില്‍ പ്രവര്‍ത്തിച്ച വനിതാ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച്‌ കങ്കണ റണാവത്ത്.

മുംബൈ: ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന് പിന്നില്‍ പ്രവര്‍ത്തിച്ച വനിതാ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച്‌ കങ്കണ റണാവത്ത്.

ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലാണ് കങ്കണ വനിതാ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചത്. ഇസ്രോയിലെ എല്ലാ വനിതാ ശാസ്ത്രജ്ഞരും സാരിയും സിന്ദൂരവും മംഗല്യസൂത്രവും ധരിച്ചിട്ടുണ്ടെന്നും ഇത് ലളിതമായ ജീവിതത്തിന്റെയും ഉയര്‍ന്ന ജീവിത നിലവാരത്തിന്റെയും ഭാഗമാണെന്നും ഭാരതത്തിന്റെ സ്വത്വമാണ് നടി പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

ചന്ദ്രയാൻ ലാൻഡിംഗ് വിജയമായതിന് പിന്നാലെ രാജ്യമൊട്ടാകെ വലിയ ആഘോഷമാണ് നടക്കുന്നത്. ഇസ്രോയിലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചുകൊണ്ട് നിരവധി പ്രമുഖരാണ് ഇതിനോടകം രംഗത്ത് വന്നിരിക്കുന്നത്. ചലചിത്ര മേഖലയില്‍ നിന്നും നിരവധി പേര്‍ ചന്ദ്രയാൻ വിജയത്തിന് ആശംസകള്‍ നേര്‍ന്നിരുന്നു.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *