രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഹിന്ദുത്വ രാഷ്ട്രീയം വിദ്യാര്‍ത്ഥികള്‍ മനസിലാക്കേണ്ടതുണ്ട്; വൈസ്​ ചാന്‍സലര്‍ ഗോപിനാഥ്​ രവീന്ദ്രന്‍

September 10, 2021
193
Views

കണ്ണൂര്‍ : ഗുരുജി ഗോള്‍വാള്‍ക്കറും സവര്‍ക്കറും അടിത്തറയിട്ട രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഹിന്ദുത്വ രാഷ്ട്രീയം എന്തെന്ന് വിദ്യാര്‍ത്ഥികള്‍ മനസിലാക്കേണ്ടതുണ്ട്. എത്രയൊക്കെ പ്രതിഷേധം ഉണ്ടായാലും പിജി സിലബസ് പിന്‍വലിക്കില്ലെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍.

രാജ്യത്തെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ പ്രശസ്തരായ ദേശീയ നേതാക്കളുടേയും വിവിധ സമുദായങ്ങളിലുള്ളവരെ കുറിച്ചുള്ള ഗ്രന്ഥങ്ങള്‍ വിവിധ കോഴ്‌സുകളിലെ സിലബസ്സുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യോജിപ്പില്ലാത്ത പുസ്തകം വായിക്കരുത് എന്നത് താലിബാന്‍ രീതിയാണെന്നും സ്വകാര്യ മാധ്യമത്തിന് നല്‍കിയ പ്രതികരണത്തില്‍ അദ്ദേഹം അറിയിച്ചു.

കേരളത്തിലെ മറ്റ് സര്‍വ്വകലാശാലകളും ഈ പുസ്തകങ്ങള്‍ പഠിപ്പിക്കണം. എക്‌സ്‌പേര്‍ട്ട് കമ്മറ്റി തന്ന ഗവേര്‍ണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് സിലബസ് വിവാദമായപ്പോഴാണ് താന്‍ മുഴുവനായി വായിച്ചത്. ദേശീയ നേതാക്കളെ കുറിച്ച്‌ വിദ്യാര്‍ത്ഥികള്‍ മനസ്സിലാക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഗുരുജി ഗോള്‍വാള്‍ക്കറെ പോലുള്ള ദേശീയ തലത്തില്‍ ശ്രദ്ധേയരായിരുന്ന മഹത് വ്യക്തിത്വങ്ങളുടെ പുസ്തകം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ കേരളത്തില്‍ ഉയര്‍ന്നിരിക്കുന്ന പ്രതിഷേധം വ്യക്തമായ വര്‍ഗ്ഗീയ അജണ്ട യോടെയെന്ന് വ്യക്തമാകുന്നു.

മാസങ്ങള്‍ക്ക് മുമ്ബേ സിലബസില്‍ ഉള്‍പ്പെടുത്തി സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ അംഗീകാരം ഉള്‍പ്പെടെ വാങ്ങി പ്രശ്ന ങ്ങളില്ലാതെ പഠനം നടന്നു കൊണ്ടിരിക്കെ ചില ന്യൂനപക്ഷ മത സംഘടനകളും കെ എസ് യു,കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകളും പെട്ടെന്ന് രംഗത്ത് വന്നതിന് പിന്നില്‍ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനും കയ്യടി നേടാനുമാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *