കേരളത്തിൽ ഇപ്പോൾ പദ്ധതികൾ നടപ്പിലാവും എന്ന സ്ഥിതി വന്നിട്ടുണ്ട്: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

December 24, 2021
265
Views

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ ഔപചാരികമായ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിച്ചു. കേരളത്തിൽ ഇപ്പോൾ പദ്ധതികൾ നടപ്പിലാവും എന്ന സ്ഥിതി വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം പദ്ധതികളുടെ ഗുണഫലം അനുകൂലിക്കുന്നവർക്ക് മാത്രമല്ല പദ്ധതിയെ എതിർക്കുന്നവർക്കും ലഭ്യമാകുമെന്നതാണ് പ്രത്യേകതയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള സംസ്ഥാന രൂപീകരണം മുതൽ നാം ആഗ്രഹിക്കുന്നതാണ് കെ.എ.എസ് നടപ്പിലാക്കുക എന്നത്. പല സർക്കാരുകളും ശ്രമിച്ചു. പലരും ഇതൊരിക്കലും സംഭവിക്കില്ലെന്ന് കരുതി. ജനങ്ങളുടെ പിന്തുണ ഈ സർക്കാരിനുണ്ടായിരുന്നു. കെ.എ.എസ് നടപ്പിലാക്കിയതിൽ പി.എസ്.സി പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.

സിവിൽ സർവീസ് ജനകീയമാകുക എന്നത് പ്രധാന്യമാണ്. അതിനുള്ള ശ്രമത്തിലായിരുന്നു സർക്കാർ. കെ.എ.എസ് പ്രായോഗികമാക്കാൻ ശ്രമിച്ചപ്പോൾ ചില എതിർപ്പുകളുണ്ടാിയി. ആദ്യം എതിർത്തവർ പലരും പിന്നീട് പിന്തുണയക്കാൻ തയ്യാറായി. ഇത്തരം പദ്ധതികളുടെ ഗുണഫലം അനുകൂലിക്കുന്നവർക്ക് മാത്രമല്ല പദ്ധതിയെ എതിർക്കുന്നവർക്കും ലഭ്യമാകുമെന്നതാണ് പ്രത്യേകത.

ഇത്തരത്തിലുള്ള എതിർപ്പുകൾ കാരണം പല പദ്ധതികളും നടപ്പിലാക്കാൻ കഴിയാതെ വന്നപ്പോൾ കേരളത്തിൽ ഇതൊന്നും നടക്കില്ല എന്നായിരുന്നു പലരും കരുതിയുന്നത്. എന്നാൽ സ്ഥിതി മാറി കാര്യങ്ങൾ നടക്കുമെന്ന സ്ഥിതി വന്നു. കെ.എ.എസ് ഉദ്യോഗസ്ഥർ സ്വന്തം വകുപ്പിലെ പ്രവർത്തനങ്ങളോടൊപ്പം ഇതര വകുപ്പുകളുമായുള്ള ഏകോപനത്തിനും പ്രധാന്യം കൊടുക്കണം. ഐ.എ.എസും- കെ.എ.എസും തമ്മിൽ വളരെ ശരിയായ ബന്ധം വളർത്തിയെടുക്കേണ്ടത് പ്രധാനമാണെന്നും പിണറായി ഓർമ്മിപ്പിച്ചു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *