സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മാറാന്‍ ഇനി നികുതി പിരിക്കുകയെ വഴിയുള്ളൂ: ധനമന്ത്രി

September 21, 2021
127
Views

തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ സാമ്ബത്തിക പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. വായ്പ്പയെടുത്തു കൊണ്ടാണ് സര്‍ക്കാര്‍ പലപ്പോഴും ഇത് പരിഹരിച്ചതെങ്കിലും ഇപ്പോള്‍ വായ്പ്പ പോലും എടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കേരളം. അതേസമയം പെട്രോളിയം വിലവര്‍ധനവില്‍ കോണ്‍ഗ്രസ് മോദിക്കെതിരെ പ്രതികരിക്കുന്നില്ല, കേന്ദ്രത്തിന്‍റെ കൊള്ളയ്ക്ക് കോണ്‍ഗ്രസും കൂട്ടുനില്‍ക്കുന്നു. കേന്ദ്രനിലപാടിനെക്കുറിച്ച്‌ കോണ്‍ഗ്രസ് എം.പിമാര്‍ പഠിക്കണമെന്നും മന്ത്രി പറഞ്ഞു.

‘രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും സാമ്ബത്തിക പ്രതിസന്ധിയിലാണ്. കോവിഡ് സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ രൂക്ഷമായി. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട നികുതിയിലും കുറവുവന്നു. നമുക്ക് അവകാശമുള്ള വായ്പ മാത്രമാണ് എടുക്കുന്നത്. ജനങ്ങളുടെ അവകാശങ്ങള്‍ കവരില്ലെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രത്തിന്‍റെ ജി.എസ്.ടി നഷ്ടപരിഹാരം അഞ്ച് വര്‍ഷം കൂടി ലഭിക്കണം. ജി.എസ്.ടി കൗണ്‍സിലില്‍ കേരളത്തിന്‍റെ നിലപാടിനെ എല്ലാവരും പിന്തുണച്ചു’വെന്ന് മന്ത്രി പറഞ്ഞു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *