കേരളത്തില്‍ 19 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ രോഗികള്‍ 57, അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

December 27, 2021
208
Views

തിരുവനന്തപുരം: സംസ്ഥാനത്ത് 19 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളം 11, തിരുവനന്തപുരം 6, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം.

എറണാകുളത്ത് രോഗം സ്ഥിരീകരിച്ചവർ യു.കെ.- 3, യു.എ.ഇ.- 2, അയർലൻഡ്-2, സ്പെയിൻ- 1, കാനഡ- 1, ഖത്തർ- 1, നെതർലൻഡ്​സ്- 1 എന്നിവിടങ്ങളിൽനിന്നും എത്തിയവരാണ്.

തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവർ: യു.കെ.- 1, ഘാന- 1, ഖത്തർ- 1 എന്നിവിടങ്ങളിൽ നിന്നും എത്തിയവരാണ്. മൂന്നു പേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്.

തൃശൂരിലുള്ളയാൾ യു.എ.ഇയിൽനിന്ന് കണ്ണൂരിലുള്ളയാൾ ഷാർജയിൽ നിന്നും എത്തിയതാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 57 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.

യു.കെയിൽനിന്നെത്തിയ 23, 44, 23 വയസുകാർ, യു.എ.ഇയിൽനിന്നെത്തിയ 28, 24 വയസുകാർ, അയർലൻഡിൽ നിന്നുമെത്തിയ 37 വയസുകാരി, 8 വയസുകാരി, സ്പെയിനിൽ നിന്നെത്തിയ 23 വയസുകാരൻ, കാനഡയിൽ നിന്നെത്തിയ 30 വയസുകാരൻ, ഖത്തറിൽനിന്നെത്തിയ 37 വയസുകാരൻ, നെതർലൻഡിൽനിന്നെത്തിയ 26 വയസുകാരൻ എന്നിവർക്കാണ് എറണാകുളത്ത് ഒമിക്രോൺ സ്ഥീരീകരിച്ചത്.

യു.കെയിൽ നിന്നെത്തിയ 26 വയസുകാരി, ഘാനയിൽ നിന്നെത്തിയ 55 വയസുകാരൻ, ഖത്തറിൽ നിന്നെത്തിയ 53 വയസുകാരൻ, സമ്പർക്കത്തിലൂടെ 58 വയസുകാരി, 65 വയസുകാരൻ, 34 വയസുകാരൻ എന്നിവർക്കാണ് തിരുവനന്തപുരത്ത് രോഗം സ്ഥീരീകരിച്ചത്.

യു.എ.ഇയിൽനിന്ന് തൃശൂരിലെത്തിയ 28 വയസുകാരൻ, ഷാർജയിൽനിന്ന് കണ്ണൂരിലെത്തിയ 49 വയസുകാരൻ എന്നിവർക്കുമാണ് രോഗം സ്ഥീരീകരിച്ചത്.

സംസ്ഥാനത്ത് കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് വീണാ ജോർജ് പറഞ്ഞു. എല്ലാവരും ശരിയായവിധം മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. വാക്സിൻ എടുക്കാത്തവർ ഉടൻ തന്നെ വാക്സിൻ എടുക്കേണ്ടതാണ്. വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർ ക്വാറന്റീൻ വ്യവസ്ഥകൾ കൃത്യമായി പാലിക്കണം. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വരുന്നവരും ശ്രദ്ധിക്കേണ്ടതാണ്. എന്തെങ്കിലും രോഗലക്ഷണങ്ങൾ കാണുന്നവർ ഉടൻ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *