വയനാട്ടിലെ കിറ്റ് വിതരണം; ബിജെപി പ്രവര്‍ത്തകനെതിരെ കേസെടുത്ത് പൊലീസ്

May 1, 2024
16
Views

വയനാട്ടില്‍ അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്ത സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ഒരാളെ പ്രതി ചേര്‍ത്ത് കല്‍പറ്റ പൊലീസ് കേസെടുത്തു.

ചക്കര ബിനീഷ് എന്ന ബിജെപി പ്രവര്‍ത്തകനെതിരെയാണ് കേസെടുത്തത്.

തെക്കുംതറയിലെ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് പൊലീസ് നേരത്തേ കിറ്റുകള്‍ പിടികൂടിയിരുന്നു.
കിറ്റുകള്‍ തയ്യാറാക്കിയത് ബിജെപിക്ക് വേണ്ടിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഗൂഢാലോചനയുണ്ടെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയല്‍ പറഞ്ഞിരുന്നു. സംഭവം ബിജെപിയുടെ മേലില്‍ കെട്ടിവയ്ക്കാന്‍ നോക്കണ്ട. ബന്ധപ്പെട്ടവര്‍ അന്വേഷിച്ചു കണ്ടത്തട്ടെ. ബിജെപി സ്ഥാനാര്‍ത്ഥിക്ക് തികഞ്ഞ മുന്‍തൂക്കം ഉണ്ടെന്ന് മനസിലാക്കിയുള്ള ഗൂഡാലോചനയാണിത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കിറ്റ് കണ്ടെത്തിയതെന്ന പറഞ്ഞതില്‍ ഉള്‍പ്പെടെ ദുരൂഹതയുണ്ട്. എന്തുകൊണ്ട് ഇത് ബിജെപിയുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നതെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും പ്രശാന്ത് മലവയല്‍ പറഞ്ഞിരുന്നു.
വയനാട്ടില്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ വ്യാപകമായി കിറ്റുകള്‍ എത്തിച്ച സംഭവത്തില്‍ ബിജെപിയെ കുറ്റപ്പെടുത്തി ഇടത് വലത് മുന്നണികള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *