കൊച്ചിയിൽ വീണ്ടും ഹണിട്രാപ്: പണംതട്ടാന്‍ ശ്രമിച്ച യുവതിയും കാമുകനും അറസ്റ്റില്‍

February 12, 2022
126
Views

കൊച്ചി: മട്ടാഞ്ചേരിയിലെ ഹോട്ടലുടമയില്‍ നിന്നും ഹണിട്രാപ്പിലൂടെ പണംതട്ടാന്‍ ശ്രമിച്ച യുവതിയും കാമുകനും അറസ്റ്റില്‍. ഫോര്‍ട്ട് കൊച്ചി സ്വദേശികളായ റിന്‍സിന, ഷാജഹാൻ എന്നിവരാണ് അറസ്റ്റിലായത്. യുവതി കഴിഞ്ഞിരുന്ന ആശുപത്രി മുറിയിലേക്ക് വിളിച്ച് വരുത്തിയാണ് പണം തട്ടിയത്.

ഹണിട്രാപ്പിന് ശ്രമം നടത്തിയെങ്കിലും എതിർപ്പ് കാട്ടിയ ഹോട്ടലുടമയെ ആക്രമിച്ച് ദൃശ്യങ്ങൾ പ്രതികൾ  പകർത്തി. റിൻസിന നേരത്തെയും ഹണി ട്രാപ്പ് നടത്തിയതായി കണ്ടെത്തി. നിലവിൽ ഭീഷണിപ്പെടുത്തി പണം തട്ടിയതിന് ആണ് കേസെടുത്തിരിക്കുന്നത്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *