ആനവണ്ടികളോട് പ്രണയമുണ്ടോ?? വാലന്റൈന്‍സ് ഡേ മത്സരവുമായി കെഎസ്ആര്‍ടിസി

February 12, 2022
304
Views

തിരുവനന്തപുരം: വാലന്റൈന്‍സ് ദിനം പ്രമാണിച്ച് യാത്രക്കാര്‍ക്കായി കെ എസ് ആര്‍ ടി സി സെല്‍ഫി കോണ്‍ടെസ്റ്റ് സംഘടിപ്പിക്കുന്നു. തിരുവനന്തപുരം നഗരത്തില്‍ കെ എസ് ആര്‍ ടി സി ആരംഭിച്ച നവീന സംരംഭമായ സിറ്റി സര്‍ക്കുലര്‍ സര്‍വീസുകളില്‍ യാത്ര ചെയ്ത് കെ എസ് ആര്‍ ടി സി-യോട് പ്രണയം വെളിവാക്കുന്ന രീതിയില്‍ ബസിന് ഉള്ളില്‍ വച്ചുള്ള സെല്‍ഫി എടുത്ത് വേണം മത്സരത്തിനായി അയക്കേണ്ടത്.

തിരുവനന്തപുരം (നഗരത്തിലെ സിറ്റി സര്‍ക്കുലര്‍ ബസുകള്‍ നിലവില്‍ സര്‍വീസ് നടത്തുന്ന ഏഴ് റൂട്ടുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് യാത്രക്കാര്‍ വീതം ആകെ 21 പേര്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കുക. അനശ്വരമായ പ്രണയം ഇന്നും മനസില്‍ സൂക്ഷിക്കുന്ന ദമ്പതിമാര്‍ക്കും ഈ മല്‍സരത്തില്‍ ഒരുമിച്ച് പങ്കെടുക്കാവുന്നതാണ്.

മത്സരത്തില്‍ പങ്കെടുക്കാന്‍, യാത്രക്കാര്‍ പകര്‍ത്തിയ മനോഹര ചിത്രങ്ങളോടൊപ്പം യാത്രക്കാരന്റെ പേര്, ഫോണ്‍ നമ്പര്‍, മേല്‍ വിലാസം, സഞ്ചരിച്ച സിറ്റി സര്‍ക്കുലര്‍ സര്‍ക്കിളിന്റെ പേര് എന്നിവ കെഎസ്ആര്‍ടിസിയുടെ വാട്‌സാപ്പില്‍ അയക്കുക -സോഷ്യല്‍ മീഡിയ സെല്‍, കെഎസ്ആര്‍ടിസി (24×7) വാട്‌സാപ്പ് 8129562972.

Article Categories:
Entertainments · Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *