17 കോടി രൂപ വിലവരുന്ന കൊക്കെയ്നുമായി യാത്രക്കാരൻ വിമാനത്താവളത്തില്‍ പിടിയിലായി. കെനിയയില്‍ നിന്നെത്തിയ യാത്രക്കാരനെ ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജൻസ് (ഡി.ആര്.ഐ) ആണ് പിടികൂടിയത്.
ന്യൂഡല്‍ഹി: 17 കോടി രൂപ വിലവരുന്ന കൊക്കെയ്നുമായി യാത്രക്കാരൻ വിമാനത്താവളത്തില്‍ പിടിയിലായി. കെനിയയില്‍ നിന്നെത്തിയ യാത്രക്കാരനെ ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജൻസ് (ഡി.ആര്.ഐ) ആണ് പിടികൂടിയത്.
1,698 ഗ്രാം കൊക്കെയ്നാണ് വിദേശിയില്‍ നിന്ന് കണ്ടെടുത്തത്.
ഡല്‍ഹിയിലെ ഇന്ദിര ഗാന്ധി വിമാനത്താവളത്തിലാണ് വൻ ലഹരിവേട്ട നടന്നത്. ഇയാളെ പരിശോധിച്ചപ്പോള്‍ ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം പുറപ്പെടേണ്ട മുംബൈയിലേക്കുള്ള വിമാനത്തിന്റെ വിമാന ടിക്കറ്റ് കണ്ടെത്തുകയും തുടര്‍ന്ന് നടത്തിയ നീക്കത്തില്‍, ഇയാളില്‍ നിന്നും കൊക്കെയ്ൻ സ്വീകരിക്കാൻ മുംബൈയില്‍ കാത്തുനിന്ന കെനിയൻ വനിതയെയും പിടികൂടാൻ അധികൃതര്‍ക്ക് സാധിച്ചു. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.