ഓണാവധി മുതലെടുക്കാന്‍ കെഎസ്‌ആര്‍ടിസി

August 29, 2023
41
Views

ഓണാവധിക്ക് യാത്രാ നിരക്ക് കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ് കെഎസ്‌ആര്‍ടിസി.

ഓണാവധിക്ക് യാത്രാ നിരക്ക് കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ് കെഎസ്‌ആര്‍ടിസി. ഓണത്തിൻ്റെ ആഘോഷങ്ങള്‍ക്ക് വേണ്ടി കേരളത്തിലേക്ക് എത്തുന്നവരെ പിഴിഞ്ഞ് ചാര്‍ കുടിച്ചു കൊണ്ടിരിക്കുകയാണ് ആനവണ്ടി.

ഓണാവധിക്കാലത്ത് മൈസൂരു, ബെംഗളൂരു ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന സൂപ്പര്‍ ഡീലക്‌സ് ബസുകളിലാണ് യഥാര്‍ഥനിരക്കിന്റെ മുപ്പതുശതമാനംവരെ യാത്രക്കാരില്‍നിന്ന് അധികമായി ഈടാക്കുന്നതായി കണ്ടെത്തിയത്.

സുല്‍ത്താന്‍ബത്തേരിയില്‍നിന്ന് കോഴിക്കോട്ടേക്ക് കെഎസ്‌ആര്‍ടിസി 161 രൂപയാണ് സാധാരണ സൂപ്പര്‍ ഡീലക്‌സില്‍ ഈടാക്കുന്ന നിരക്ക്. പ്രത്യേക സര്‍വീസുകളാണെങ്കില്‍ 211 രൂപ നല്‍കണം. അവധിക്കാലത്ത് യാത്രക്കാരെ പരമാവധി ചൂഷണം ചെയ്യുക എന്നതാണ് കെഎസ്‌ആര്‍ടിസിയുടെ പദ്ധതി. തിരക്കേറുന്ന സമയത്ത് നിരക്ക് കൂട്ടാന്‍ തുടങ്ങിയത് ഈ അടുത്ത കാലത്താണ്. എങ്ങനെയെങ്കിലും അവധിയാഘോഷിക്കാന്‍ കിട്ടുന്ന വണ്ടിയില്‍ ചാടികയറാൻ ശ്രമിക്കുന്നവര്‍ക്ക് ഇത് വലിയ അടിയാണ് എന്ന് യാത്രക്കാരുടെ ഭാഗത്ത് നിന്ന് മുറുമുറുപ്പ് തുടങ്ങിയിട്ടുണ്ട്.

ബെംഗളൂരു, തിരുവനന്തപുരം ഭാഗങ്ങളിലേക്കാണ് പ്രത്യേകവണ്ടികള്‍ ഓടിക്കുന്നത്. ഇതില്‍ അന്തര്‍സ്സംസ്ഥാന സര്‍വീസുകളില്‍ മാത്രമാണ് ഫ്‌ലെക്‌സി നിരക്കുള്ളത്. പ്രത്യേക സര്‍വീസുകളില്‍ മിക്കപ്പോഴും കേരളത്തിലേക്ക് മാത്രമാണ് യാത്രക്കാരുണ്ടാവുകയെന്നാണ് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ പറയുന്നത്. ബെംഗളൂരു ഭാഗത്തേക്ക് മിക്കപ്പോഴും കാലിവണ്ടിയാണ് ഓടേണ്ടിവരാറുള്ളത്. ഈ നഷ്ടം നികത്തുന്നതിന് വേണ്ടിയാണ് ഫ്‌ലെക്‌സി നിരക്ക് ഏര്‍പ്പെടുത്തിയതിന്റെ പ്രധാന ലക്ഷ്യമെന്നാണ് അധികൃതരുടെ പ്രതികരണം.

ഒരു വര്‍ഷത്തിന് മുൻപ് അവതരിപ്പിച്ച പുതിയ ബസാണ് സ്വിഫ്റ്റ്. ഇപ്പോള്‍ പുതിയ ഹൈബ്രിഡ് ബസായ സീറ്റര്‍ കം സ്ലീപ്പര്‍ ബസ് വാങ്ങിയിരിക്കുന്നത് വേറിട്ട രീതിയിലാണ്. സ്വിഫ്റ്റ് ബസില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ റിസര്‍വ് ഫണ്ടുപയോഗിച്ചാണ് പുതിയ ബസ് വാങ്ങിയിരിക്കുന്നത്. 27 സീറ്റുകളും 15 സ്ലീപ്പര്‍ സീറ്റുകളുമാണ് ബസില്‍ ഉളളത്. കാല്‍മുട്ടിന് താഴെ പോലും സപ്പോര്‍ട്ട് നല്‍കുന്ന രീതിയിലുളള സീറ്റുകളാണ് ബസില്‍ നല്‍കിയിരിക്കുന്നത്.

പൂര്‍ണമായും പഴയ സ്വിഫ്റ്റ് ബസിൻ്റെ മാതൃകയില്‍ നിന്ന് വ്യത്യാസം ഉണ്ട് പുതിയ ഹൈബ്രിഡ് ബസിന്. പരീക്ഷണയോട്ടം നടത്തി യാത്രക്കാരുടെ അഭിപ്രായങ്ങള്‍ ശേഖരിച്ചതിന് ശേഷം ഇതില്‍ മാറ്റം വരുത്താനാണ് തീരുമാനം. സീറ്റിലും ബര്‍ത്തിലും മൊബൈല്‍ ചാര്‍ജ് ചെയ്യാനുളള സംവിധാനം, അത് പോലെ തന്നെ സൂക്ഷിക്കാനുളള മൊബൈല്‍ പൗച്ച്‌, ചെറിയ ലഗേജ് സൂക്ഷിക്കാനുളള ഇടം തുടങ്ങിയ സൗകര്യങ്ങളെല്ലാം ഈ ബസില്‍ യാത്രക്കാര്‍ക്ക് വേണ്ടി കെഎസ്‌ആര്‍ടിസി നല്‍കുന്നുണ്ട്.

അശോക് ലെയ്‌ലാന്‍ഡ് ഷാസിയിലാണ് ബസ് നിര്‍മിച്ചിരിക്കുന്നത്. പുതിയ BSVI എഞ്ചിൻ 200 bhp പവറാണ് പുറപ്പെടുവിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്.എം. കണ്ണപ്പ എന്ന കമ്ബനിയാണ് നിര്‍മിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഒരു ഏസി, ഒരു നോണ്‍ ഏസി ബസുകളാണ് വന്നിരിക്കുന്നത്. തിരുവനന്തപുരം – കാസര്‍ഗോഡ് റൂട്ടിലാണ് സര്‍വീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കൂട്ടത്തില്‍ ആദ്യമായിട്ടാണ് ഒരു സ്ലീപ്പര്‍, സെമി സ്ലീപ്പര്‍ ബസുകള്‍ കെഎസ്‌ആര്‍ട്ടിസി അവതരിപ്പിക്കുന്നത്.

ഒരുപാട് ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളും ബസില്‍ ഒരുക്കിയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി രണ്ട് എമര്‍ജന്‍സി ഡോറുകള്‍, നാല് വശങ്ങളിലുമായി എല്‍.ഇ.ഡി. ഡിസ്‌പ്ലേ ബോര്‍ഡുകളും നല്‍കിയിട്ടുണ്ട്. ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനമാണ് ഇപ്പോള്‍ കെഎസ്‌ആര്‍ടിസിയുടെ ദീര്‍ഘദൂര ബസുകളില്‍ ഉളളത്. അത് കൊണ്ട് തന്നെ ബസിലെ രണ്ടാമത്തെ ജീവനക്കാരന് വിശ്രമിക്കാനുള്ള സൗകര്യവും ക്യാബിനില്‍ ഒരുക്കിയിട്ടുണ്ട്.

ഓണ്‍ലൈന്‍ ട്രാക്കിങ്ങ്, ഐ-അലേര്‍ട്ട് തുടങ്ങിയ സംവിധാനവും ബസിലുണ്ട്. പുതിയതായി അവതരിപ്പിച്ച ഈ സംവിധാനത്തിലൂടെ ജീവനക്കാരില്‍ നിന്ന് വാങ്ങിയ പണം ലാഭവിഹിതമായി തിരിച്ചു നല്‍കാനാണ് പദ്ധതിയിടുന്നത്. പൊതു ജന പങ്കാളിത്തത്തോടെ ബസുകള്‍ വാങ്ങുവാനും അതിൻ്റെ ലാഭവിഹിതം പങ്കിടാനും കെഎസ്‌ആര്‍ടിസി ആലോചിക്കുന്നുണ്ട്.

ഏപ്രില്‍ മാസത്തില്‍ പുതിയ സൂപ്പര്‍ ഫാസ്റ്റ് ബസുകളാണ് നിരത്തിലിറക്കിയത്. നിരവധി സജ്ജീകരണങ്ങള്‍ ബസില്‍ ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് കേള്‍ക്കാൻ പാകത്തിന് യാത്രക്കാരെ ബസിലേക്ക് വിളിച്ചു കയറ്റാനും അനൗണ്‍സ്മെൻ്റ് നടത്താൻ സാധിക്കും. ഡ്രൈവര്‍ക്കാണ് ഇത് സാധിക്കുന്നത്. ഏത് സ്റ്റോപ്പ് ആണെന്നും, എപ്പോള്‍ എത്തുമെന്നും, എപ്പോള്‍ പുറപ്പെടും എന്നുളള തരത്തിലുളള വിവരങ്ങള്‍ സ്റ്റാൻഡില്‍ നിര്‍ത്തുമ്ബോള്‍ യാത്രക്കാരോട് വിളിച്ചു പറയാൻ ഇതുവഴി സാധിക്കുന്നു. അത് മാത്രമല്ല അകത്ത് അഞ്ച് ക്യാമറകളുമുണ്ട്.

യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച സര്‍വീസ് ആണ് ബസ് നല്‍കുന്നത്. എല്ലാ സീറ്റിലും ചാര്‍ജിങ്ങ് സ്ലോട്ടുകള്‍, ജിപിഎസ് സംവിധാനം എന്നിവയാണ് പ്രത്യേകതകള്‍. 55 സീറ്റുകളുളള പുതിയ സൂപ്പര്‍ഫാസ്റ്റ് ബസ് ബംഗ്ലൂരുവിലെ എസ്.എൻ.കണ്ണപ്പ പ്രകാശ് ഓട്ടോയില്‍ നിന്നാണ് ബോഡി നിര്‍മിച്ചിരിക്കുന്നത്. 50 കോടി രൂപയാണ് 131 ബസുകള്‍ക്കായി ചിലവാക്കിയിരിക്കുന്നത്. കെ സ്വിഫ്റ്റ് ബസുകള്‍ സര്‍വീസ് ആരംഭിക്കുമ്ബോള്‍ 116 ബസുകളായിരുന്നു ഉണ്ടായിരുന്നത്. അതിന് ശേഷമാണ് 50 ഇലക്‌ട്രിക് ബസുകള്‍ കൂടെ എത്തിയത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *