എക്സ്‍യുവി 400 ഇവി പ്രഗ്നാനന്ദയുടെ രക്ഷിതാക്കള്‍ക്ക് സമ്മാനിക്കുമെന്ന് ആനന്ദ് മഹീന്ദ്ര

August 29, 2023
30
Views

ചെസ് ലോകകപ്പില്‍ രണ്ടാം സ്ഥാനം നേടിയ ആര്‍. പ്രഗ്നാനന്ദയുടെ രക്ഷിതാക്കള്‍ക്ക് വൈദ്യുത വാഹനം സമ്മാനമായി നല്‍കുമെന്ന് ആനന്ദ് മഹീന്ദ്ര.

മുംബൈ : ചെസ് ലോകകപ്പില്‍ രണ്ടാം സ്ഥാനം നേടിയ ആര്‍. പ്രഗ്നാനന്ദയുടെ രക്ഷിതാക്കള്‍ക്ക് വൈദ്യുത വാഹനം സമ്മാനമായി നല്‍കുമെന്ന് ആനന്ദ് മഹീന്ദ്ര.

ചെസ് ലോകകപ്പ് ഫൈനലില്‍ നോര്‍വേയുടെ മാഗ്നസ് കാള്‍സനോടു പൊരുതിത്തോറ്റ പ്രഗ്നാനന്ദയ്ക്കു ‘മഹീന്ദ്ര ഥാര്‍’ സമ്മാനിക്കണമെന്ന് എക്സ് പ്ലാറ്റ്ഫോമില്‍ (ട്വിറ്റര്‍) പ്രതികരിച്ച ആരാധകനു മറുപടിയായാണ് ആനന്ദ് മഹീന്ദ്രയുടെ വാക്കുകള്‍. ചെസില്‍ വളരുന്നതിനു പ്രഗ്നാനന്ദയ്ക്കു നല്‍കിയ പിന്തുണയ്ക്കുള്ള നന്ദിയായാണു വാഹനം സമ്മാനിക്കുന്നതെന്നും ആനന്ദ് മഹീന്ദ്ര പ്രതികരിച്ചു.

”എനിക്കു മറ്റൊരു ആശയമാണുള്ളത്. കുഞ്ഞുങ്ങളെ ചെസ്സിലേക്ക് അടുപ്പിക്കുന്നതിന് രക്ഷിതാക്കളെ പ്രോത്സാഹിപ്പിക്കാന്‍ ഞാൻ ആഗ്രഹിക്കുന്നു. വൈദ്യുത വാഹനങ്ങള്‍ പോലെ തന്നെ, നല്ല ഭാവിക്കായുള്ള നിക്ഷേപമാണത്. പ്രഗ്നാനന്ദയുടെ രക്ഷിതാക്കളായ നാഗലക്ഷ്മിക്കും രമേഷ് ബാബുവിനും എക്സ്‍യുവി400 ഇവി സമ്മാനിക്കാൻ ഞാൻ ആലോചിക്കുന്നുണ്ട്. മകന്റെ താല്‍പര്യത്തെ വളര്‍ത്തിയതിനും, പിന്തുണച്ചതിനും നമ്മുടെ നന്ദി അവര്‍ അര്‍ഹിക്കുന്നുണ്ട്.”- ആനന്ദ് മഹീന്ദ്ര എക്സ് പ്ലാറ്റ്ഫോമില്‍ പ്രതികരിച്ചു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *