തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയെ ബന്ധപ്പെടുത്തി പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമെന്ന് ഗതാഗത മന്ത്രി. കോവിഡ് വ്യാപനത്തെ തുടർന്ന് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ കുറച്ചെന്ന റിപ്പോര്‍ട്ടുകള്‍ മന്ത്രി ആന്റണി രാജു തള്ളി. ഇത്തരത്തിലുള്ള വാർത്തകൾ വാസ്തവ വിരുദ്ധമാണ്. മന്ത്രി വ്യക്തമാക്കി.
ഭൂരിഭാഗം വരുന്ന കെഎസ്ആര്‍ടിസി ജീവനക്കാരും വാക്‌സിനേഷന് സ്വീകരിച്ചവരാണെന്നും കണ്ടക്ടര്‍മാര്‍ക്ക് ഉടന്‍ തന്നെ ബൂസ്റ്റർ ഡോസ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. 650 ല്‍ താഴെ ജീവനക്കാര്‍ക്ക് മാത്രമാണ് നിലവില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആർടിഒ ഓഫീസുകൾ അടക്കേണ്ട സാഹചര്യമില്ലെന്നും കഴിഞ്ഞ ദിവസം 3437 ബസുകള്‍ സര്‍വീസ് നടത്തിയെന്നും തിരക്ക് കുറയ്ക്കുവാനായി സർവീസുകൾ വർധിപ്പിക്കാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.