ശമ്പള പരിഷ്കരണം നടപ്പിലാക്കാത്തതിനാല്‍ അനിശ്ചിതകാല പണിമുടക്ക് തീരുമാനവുമായി കെഎസ്‌ആര്‍ടിസി. ശമ്ബള പരിഷ്‌ക്കരണം വൈകുന്നതില്‍ പ്രതിപക്ഷ സംഘടനയായ ടി.ഡി.എഫ് (ഐ.എന്‍.ടി.യു.സി ) അനിശ്ചിതകാല പണിമുടക്കും പ്രഖ്യാപിച്ചു.നേരത്തെ രണ്ട് ദിവസം നടന്ന സമരത്തില്‍ കെഎസ്‌ആര്‍ടിസിക്ക് നഷ്ടമുണ്ടായത് ഏകദേശം ഒന്‍പത് കോടി രൂപയോളമാണ്.
വരുമാനത്തില്‍ ഇത്രയധികം നഷ്ടമുണ്ടായെങ്കിലും ശമ്ബള പരിഷ്കരണം നടപ്പിലാക്കിയില്ലെങ്കില്‍ അനിശ്ചിത കാല സമരം നടത്തുമെന്ന് തന്നെയാണ് കെഎസ്‌ആര്‍ടിസി വ്യക്തമാക്കുന്നത്. ഈ മാസം 15 മുതല്‍ സമരം നടത്തുവാനാണ് തീരുമാനം. ചീഫ് ഓഫീസിനു മുന്നിലായിരിക്കും അനിശിതകാല സത്യഗ്രഹവും സംഘടിപ്പിക്കുക.
Article Tags:
ksrtc