സംതൃപ്തിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്ത് രണ്ടാമത്

May 24, 2023
25
Views

ലോകത്തില്‍ ഏറ്റവും സംതൃപ്തിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്ത് രണ്ടാം സ്ഥാനത്ത്.

കുവൈത്ത് സിറ്റി: ലോകത്തില്‍ ഏറ്റവും സംതൃപ്തിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്ത് രണ്ടാം സ്ഥാനത്ത്. ഹാൻകേ പുറത്തിറക്കിയ വാര്‍ഷിക സൂചികയിലാണ് കുവൈത്ത് മുൻനിരയില്‍ ഇടംപിടിച്ചത്.

157 രാജ്യങ്ങളുടെ പട്ടികയില്‍ സ്വിറ്റ്‌സര്‍ലൻഡാണ് ഒന്നാമത്.

തൊഴിലില്ലായ്മ, പണപ്പെരുപ്പം, ബാങ്ക്-വായ്പ നിരക്കുകള്‍, ജി.ഡി.പിയിലെ വാര്‍ഷിക ശതമാനം എന്നിവ അടിസ്ഥാനമാക്കിയാണ് സൂചിക തയാറാക്കിയത്. സിംബാബ്‌വെ, വെനിസ്വേല, സിറിയ എന്നീ രാജ്യങ്ങളാണ് ഏറ്റവും പിന്നില്‍.

സൂചികയനുസരിച്ച്‌ കഴിഞ്ഞ വര്‍ഷം കുവൈത്ത് എല്ലാ മേഖലകളിലും ശക്തമായ പ്രകടനമാണ് കൈവരിച്ചത്. രാഷ്ട്രീയ അനിശ്ചിതത്വം ഭീഷണി ഉയര്‍ത്തിയെങ്കിലും പ്രതിവര്‍ഷം 4.5 ശതമാനം വളര്‍ച്ചയോടെ ജി.ഡി.പിയില്‍ മികച്ച മുന്നേറ്റം കൈവരിക്കാന്‍ കുവൈത്തിന് കഴിഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു. അറബ് രാജ്യങ്ങളില്‍ ആദ്യ പത്തില്‍ കുവൈത്ത് മാത്രമാണ് സ്ഥാനംപിടിച്ചത്. ജീവിതത്തെ കുറിച്ചുള്ള ജനങ്ങളുടെ വിലയിരുത്തലുകളും ഗണാത്മക വികാരങ്ങളും നെഗറ്റിവ് വികാരങ്ങളും സര്‍വേയില്‍ പരിഗണിക്കുന്നുണ്ട്. സ്വിറ്റ്‌സര്‍ലൻഡിനും കുവൈത്തിനും പിന്നില്‍ അയര്‍ലൻഡ്, ജപ്പാൻ, മലേഷ്യ, തായ്‌വാൻ, നൈജര്‍, തായ്‌ലൻഡ്, ടോഗോ, മാള്‍ട്ട എന്നീ രാജ്യങ്ങളാണ് ആദ്യ പത്തു സ്ഥാനങ്ങളില്‍.

Article Categories:
World

Leave a Reply

Your email address will not be published. Required fields are marked *