കുവൈത്തില്‍ ഞായറാഴ്ച മുതല്‍ തണുപ്പു കൂടും

January 15, 2024
31
Views

രാജ്യത്ത് ഞായറാഴ്ച മുതല്‍ തണുപ്പു കൂടും.

കുവൈത്ത് സിറ്റി: രാജ്യത്ത് ഞായറാഴ്ച മുതല്‍ തണുപ്പു കൂടും. ശനിയാഴ്ച അല്‍ മുറബ്ബനിയ സീസണ്‍ അവസാനിച്ചതായി അല്‍ ഉജൈരി സയന്‍റിഫിക് സെന്‍റര്‍ വ്യക്തമാക്കി.

അടുത്ത ഞായറാഴ്ച മുതല്‍ ആരംഭിക്കുന്ന ശബാത്ത് സീസണ്‍ വര്‍ഷം തോറും 26 ദിവസം നീണ്ടുനില്‍ക്കും. ഈ ദിവസങ്ങളില്‍ അന്തരീക്ഷ ഊഷ്മാവ് വളരെ കുറയുകയും തണുപ്പ് കനക്കുകയും ചെയ്യും. ഞായറാഴ്ച ആരംഭിക്കുന്ന സീസണിനെ അല്‍-നയിം, അല്‍-ബലാദ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. ഓരോന്നും 13 ദിവസം നീണ്ടുനില്‍ക്കും. തണുത്ത പ്രഭാതവും കനത്ത മഞ്ഞും ശക്തമായ കാറ്റും അനുഭവപ്പെടുന്ന സീസണാണിത്.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *