ഗായിക ലതാ മങ്കേഷ്കർ ​അതീവ ഗുരുതരാവസ്ഥയിൽ

February 5, 2022
124
Views

മുംബൈ : ഗായിക ലതാ മങ്കേഷ്കർ ​അതീവ ഗുരുതരാവസ്ഥയിൽ. കൊറോണ ബാധിച്ച് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ് ലതാ മങ്കേഷ്കർ.

ഇക്കഴിഞ്ഞ ജനിവരി 11നാണ് കൊറോണ ബാധയെത്തുടർന്ന് ​ഗായികയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ന്യുമോണിയയും ​ഗായികയെ അലട്ടിയിരുന്നു.

1942-ൽ 13-ാം വയസ്സിൽ തന്റെ ചലച്ചിത്ര പിന്നണി ​ഗാനരം​ഗത്തേക്ക് കടന്ന ലതാ മങ്കേഷ്കർ നിരവധി ഇന്ത്യൻ ഭാഷകളിലായി 30,000-ത്തിലധികം ഗാനങ്ങൾ പാടി.

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച പിന്നണിഗായകരിൽ ഒരാളായ ലതാ മങ്കേഷ്കറിന് 2001 ൽ ഭാരതരത്ന നൽകി രാജ്യം ആദരിച്ചിരുന്നു. പദ്മഭൂഷൺ, പദ്മവിഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം, മറ്റ് നിരവധി പുരസ്കാരങ്ങൾ എന്നിവ ലഭിച്ച ലതാ മങ്കേഷ്കർ ഇന്ത്യയുടെ വാനമ്പാടി എന്നാണ് അറിയപ്പെടുന്നത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *