കൊല്ലം: സംസ്ഥാനത്ത് സാമ്ബത്തിക ബാധ്യതമൂലം ഒരു ലൈറ്റ് ആന്റ് സൗണ്ട് ഉടമ കൂടി ജീവനൊടുക്കി. കൊല്ലം കുണ്ടറ കൈതാക്കോട് കല്ലു സൗണ്ട് ഉടമ സുമേഷിനെയാണ് ആത്മഹത്യ ചെയ്തത നിലയില്‍ കണ്ടെത്തിയത്. 47 വയസായിരുന്നു.
കൊവിഡ് മൂലം ബാങ്ക് വായ്പ തിരിച്ചടവുകള്‍ മുടങ്ങിയിരുന്നുവെന്ന് സുമേഷിന്റെ ഭാര്യ സുജിത പറഞ്ഞു. കടുത്ത സാമ്ബത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നതായും സുജിത പറഞ്ഞു.
ഇന്നലെ രാവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു സുമേഷിനെ കണ്ടെത്തിയത്. സംസ്ഥാനത്ത് ലോക്ക്ഡൗണിനെ തുടര്‍ന്നുണ്ടായ സാമ്ബത്തിക പ്രതിസന്ധിയില്‍ ഇതിനകം 7 ലൈറ്റ് ആന്റ് സൗണ്ട് ഉടമകളാണ് ആത്മഹത്യ ചെയ്തത്.