ജമ്മുകശ്മീരിലും നോയിഡയിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 5.7 തീവ്രത ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. രാവിലെ 9.45 ഓടെയാണ് ഭൂചലനം ഉണ്ടായത്. ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ഏകദേശം 181 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. അഫ്ഗാനിസ്ഥാൻ-താജിക്കിസ്ഥാൻ അതിർത്തി മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി വ്യക്തമാക്കി.ഭൂചനത്തിൽ ആളപായമോ, നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.അതേസമയം കേന്ദ്രഭരണ പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി ജമ്മു കശ്മീർ എൽജിയെ വിളിച്ചു.