തിരുപ്പൂർ ശിവൻകോവിലെ മൂലപ്രതിഷ്ഠ ഇളക്കിയെടുത്ത് കൊണ്ടുവന്ന് കോടതിയിൽ ഹാജരാക്കാൻ ഉത്തരവിട്ട കീഴ്ക്കോടതി ജഡ്ജിയ്ക്ക് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷവിമർശനം.
കളവ് പോയി പിന്നീട് തിരിച്ചു കിട്ടിയ പ്രതിഷ്ഠ പോലീസ് വെരിഫിക്കേഷനു ശേഷം ആഗമവിധികളനുസരിച്ച് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരുന്നു. കേസിൻ്റെ ഭാഗമായി ഈ വിഗ്രഹം ഇളക്കിയെടുത്ത് കൊണ്ടുവരണമെന്ന കീഴ്ക്കോടതി ജഡ്ജിയുടെ വിചിത്രമായ ഓർഡറിനെതിരെ ഭക്തർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഇതെന്ത് വിചിത്രമായ ആവശ്യമാണെന്നും, കീഴ്ക്കോടതിയ്ക്ക് വേണമെങ്കിൽ വിഗ്രഹം ക്ഷേത്രത്തിൽപ്പോയി പരിശോധിക്കാൻ ഉദ്യോഗസ്ഥരെ നിയമിക്കാമല്ലോ എന്നും ഹൈക്കോടതി ചോദിച്ചു.