തിരുവനന്തപുരം മൃഗശാലയിൽ നിന്നും പന്നിമാൻ പുറത്ത് ചാടി: അധികൃതർ അറിയുന്നത് നാട്ടുകാരെത്തി വിവരം അറിയിച്ചപ്പോൾ

January 8, 2022
199
Views

തിരുവനന്തപുരം : മൃഗശാലയിൽ നിന്നും പന്നിമാൻ പുറത്ത് ചാടി. ഇന്നലെ രാവിലെ ഒൻപതരക്കാണ് സംഭവം. എന്നാൽ മാൻ പുറത്ത് ചാടിയത് അധികൃതർ അറിഞ്ഞിരുന്നില്ല. നാട്ടുകാരെത്തി വിവരം അറിയിച്ചതടെയാണ് അധികൃതർ കാര്യം അറിയുന്നത്.

പിന്നീട് ജീവനക്കാർ സമീപ പ്രദേശങ്ങളിൽ പരിശോധന നടത്തിയിരുന്നു. കനക നഗറിലെ ഒഴിഞ്ഞ പറമ്പിലാണ് പിന്നീട് പന്നിമാനെ കണ്ടെത്തുന്നത്. ശേഷം മയക്കുവെടിവെച്ചാണ് മാനിനെ പിടികൂടുന്നത്. മാനിനെ ഇട്ടിരിക്കുന്ന കൂടിനരികിലെ മതിലിനു ഉയരം കുറവാണ് എന്ന് മുൻപും പരാതി ഉയർന്നിരുന്നു. ഒരു വർഷവും മുൻപും മാൻ കൂടുവിട്ട് പുറത്ത് ചാടിയിരുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *