ഇംഫാലില്‍ വീണ്ടും കര്‍ഫ്യൂ; മണിപ്പുരില്‍ കനത്ത ജാഗ്രത

July 1, 2023
11
Views

വംശീയ കലാപം രൂക്ഷമായിക്കൊണ്ടിരിക്കുന്ന മണിപ്പുരില്‍ കനത്ത ജാഗ്രത തുടരുന്നു.

ഇംഫാല്‍ > വംശീയ കലാപം രൂക്ഷമായിക്കൊണ്ടിരിക്കുന്ന മണിപ്പുരില്‍ കനത്ത ജാഗ്രത തുടരുന്നു. ഇംഫാലില്‍ വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ മൊബൈല്‍- ഇന്റര്‍നെറ്റ് നിരോധനം ജൂലൈ 5 വരെ നീട്ടി. മിക്കയിടങ്ങളിലും സംഘര്‍ഷാവസ്ഥ രൂക്ഷമായി തന്നെ നിലനില്‍ക്കുകയാണ്.

സംഘര്‍ഷാവസ്ഥ മുൻനിര്‍ത്തി സൈനിക വിന്യാസങ്ങളില്‍ കൂടുതല്‍ ഏകോപനം നടത്താൻ തീരുമാനമായി. സംഘര്‍ഷ സാധ്യതയുള്ള ജില്ലകളുടെ ചുമതല കരസേന, അര്‍ധസൈനിക വിഭാഗങ്ങളില്‍ ഓരോ വിഭാഗങ്ങള്‍ക്കായി നല്‍കാൻ തീരുമാനമായി. കലാപം തുടരുന്ന പശ്ചാത്തലത്തില്‍ സ്കൂളുകള്‍ക്ക് ഈ മാസം എട്ടു വരെ അവധി പ്രഖ്യാപിച്ചു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *