അനു സോനാരയുടെ ‘ചിറക്’ മ്യൂസിക്കൽ ആൽബം റിലീസ് ചെയ്ത് മഞ്ജുവാര്യരും ഭാവനയും

February 22, 2022
133
Views

“നാല് ചുവരുകൾക്കുള്ളിൽ ചിറകൊതുക്കിയ മാടപ്രാവുകളിലൂടെ ” എന്ന ടാഗ് ലൈനോട് കൂടി ജനശ്രദ്ധ ആകർഷിച്ചു കൊണ്ട് ‘ചിറക്’ മ്യൂസിക്കൽ ആൽബം പുറത്തിറങ്ങി.മഞ്ജു വാര്യരും ഭാവനയും തങ്ങളുടെ സോഷ്യൽ മീഡിയയിൽ കൂടിയാണ് ഗാനം റിലീസ് ചെയ്തത്.

അനു സിതാരയുടെ അനുജത്തി അനു സോനാരയാണ് ഈ സംഗീത ആൽബത്തിലെ മറ്റൊരു ആകർഷണവും പ്രത്യേകതയും. അനു സോനാര ആദ്യമായി ക്യാമറക്ക് മുന്നിലെത്തുകയാണ് ‘ചിറക്’ ലൂടെ, മികച്ച ഒരു ഗായിക കൂടിയായ അനു സോനാരാ ആദ്യമായാണ് ഒരു അഭിനയത്തിലേക്ക് കടക്കുന്നത്.

എസ് വി പ്രൊഡക്ഷൻസിന്റെ ബാനറിൽ വൈശാഖ് സി വടക്കേവീടാണ് ഈ ആൽബം നിർമ്മിച്ചിരിക്കുന്നത്. ‘വാബി-സാബി’ യ്ക്ക് ശേഷം സനിയാസ് സംവിധാനം ചെയ്യുന്ന ‘ചിറക്’ ൽ ഗാനം ആലപിച്ചിരിക്കുന്നത് മെഹ്റിനാണ്, ചിട്ടപ്പെടുത്തിയിരിക്കുന്നത് സോമസുന്ദറും , രചന നിതിൻ ശ്രീനിവാസനുമാണ്.

സമൂഹത്തിന് വേണ്ടി സ്വയം ഇഷ്ടങ്ങളും ആഗ്രഹങ്ങളും മാറ്റിവെക്കപ്പെടേണ്ടി വരുന്ന പെൺകുട്ടികളിൽ നിന്നും വ്യത്യസ്തയായി ചിറകു വിരിച്ചു പറക്കാനൊരുങ്ങുന്ന പെൺകുട്ടിയുടെ വേഷപകർച്ചയാണ് ‘ചിറക്’ ലൂടെ അനു സോനാരാ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.
ഛായാഗ്രഹണം: വിഷ്ണു എം പ്രകാശ്, അസോസിയേറ്റ് ഡയറക്ടർ: തേജസ്സ് കെ ദാസ്, എഡിറ്റിംഗ്: അരുൺ പി ജി, പ്രൊഡ്യൂസർ: നൗഷു ലോജിക് മീഡിയ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സൽ സബീൽ, അസിസ്റ്റന്റ് ഡയറക്ടേഴ്സ്: റോണാ അരയായിൽ, ജൈബി ജോസഫ്, സ്റ്റിൽസ്: റാബിഹ് മുഹമ്മദ്‌, ശിഹാബ് അലിശ, ടൈറ്റിൽ: കിഷോർ ബാബു വയനാട്,പി.ആർ.ഒ : പ്രതീഷ് ശേഖർ, പി. ശിവപ്രസാത് .

Article Categories:
Entertainments · Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *