മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ‘ഹിപ്പോക്രാറ്റിക് ഓത്തി’നു പകരം ‘ചരക ശപഥ്‌’ കൊണ്ടുവരാന്‍ നീക്കം

February 11, 2022
126
Views

കോഴിക്കോട്: മെഡിക്കൽ വിദ്യാർഥികളുടെ ബിരുദദാന ചടങ്ങിൽ എടുക്കുന്ന ‘ഹിപ്പോക്രാറ്റസ് ഓത്തി’ന് പകരം ‘മഹർഷി ചരക് ശപഥ്’ നടപ്പാക്കാൻ ആലോചന.

ശാസ്ത്രീയ ചികിത്സാവിദ്യയുടെ പിതാവായി കണക്കാക്കപ്പെടുന്ന അളാണ് ഹിപ്പോക്രാറ്റസ്. അതിനാൽ അദ്ദേഹത്തിൻ്റെ പേരിലാണ് ഓത്ത് നടപ്പാക്കിയിരുന്നത്. എന്നാല് ഇപ്പൊൾ ആയുർവേദാചാര്യൻ മഹർഷി ചരകന്റെ പേരിലുള്ള പ്രതിജ്ഞ മെഡിക്കൽ വിദ്യാർഥികൾക്കിടയിൽ നടപ്പാക്കാനാണ് ആലോചന. കഴിഞ്ഞദിവസം ചേർന്ന ദേശീയ മെഡിക്കൽ കമ്മിഷനാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്.

ഇതിനെതിരേ ഐ.എം.എ. ഉൾപ്പെടെയുള്ളവർ രംഗത്തുവന്നിട്ടുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിന് ഉതകുന്ന തരത്തിലുള്ളതല്ല ചരകന്റെ പ്രതിജ്ഞയെന്നാണ് കാരണമായി പറയുന്നത്. ഹിപ്പോക്രാറ്റിക് പ്രതിജ്ഞ ഇനി വേണ്ട എന്നത് ദേശീയ മെഡിക്കൽ കമ്മിഷൻ മുന്നോട്ടുവെച്ച നിർദേശങ്ങളിൽ ഒന്നുമാത്രമാണ്. മെഡിക്കൽ വിദ്യാർഥികൾക്ക് യോഗ നിർബന്ധ പഠനവിഷയമാക്കണം എന്നതാണ് മറ്റൊരു നിർദേശം.

പഴയകാലത്ത് എഴുതപ്പെട്ട ഹിപ്പോക്രാറ്റസ് പ്രതിജ്ഞയല്ല, പകരം, കാലികപ്രസക്തിയനുസരിച്ച് ഓരോ അഞ്ചുവർഷത്തിലും പരിഷ്കരിച്ചുകൊണ്ടിരിക്കുന്നതാണ് നിലവിലുള്ള ‘ഹിപ്പോക്രാറ്റിക് ഓത്ത്’ എന്നതാണ് ഐ.എം.എ. മുന്നോട്ടുവെക്കുന്ന വാദം.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *