മൂർഖൻ, രാജവെമ്ബാല തുടങ്ങിയ പാമ്ബുകളില്‍നിന്നുള്ള വിഷത്തെ പ്രതിരോധിക്കുന്ന ആന്റിബോഡി ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ ഗവേഷകർ വികസിപ്പിച്ചു.
മൂർഖൻ, രാജവെമ്ബാല തുടങ്ങിയ പാമ്ബുകളില്‍നിന്നുള്ള വിഷത്തെ പ്രതിരോധിക്കുന്ന ആന്റിബോഡി ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ ഗവേഷകർ വികസിപ്പിച്ചു.
ഇൻസ്റ്റിറ്റ്യൂട്ടിലെ സ്ക്രിപ്സ് റിസർച് ആൻഡ് വെനമിക് ലാബിലെ (ഇ.വി.എല്‍) ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍.
നേരത്തേ, എച്ച്.ഐ.വിക്കും കോവിഡിനുമെതിരെ ആന്റിബോഡി വികസിപ്പിച്ച് വാർത്തകളില്‍ ഇടംപിടിച്ചിരുന്നു ഈ സംഘം. നിലവില്‍ പാമ്ബുകടിയേറ്റാല്‍ ഉപയോഗിക്കാറുള്ള ആന്റിവെനങ്ങള്‍ക്ക് ഒരുപാട് പരിമിതികളുണ്ട്. അവയെ വലിയ അളവില്‍ മറികടക്കുന്നതാണ് പുതിയ കണ്ടെത്തല്‍. ഗവേഷണഫലം സയൻസ് ട്രാൻസ് ലേഷനല്‍ മെഡിസിൻ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.