കൊയിലാണ്ടിയില്‍ സി.പി.എം. നേതാവിനെ വെട്ടിക്കൊന്നു

February 23, 2024
8
Views

കൊയിലാണ്ടിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി.

കോഴിക്കോട്‌: കൊയിലാണ്ടിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പെരുവട്ടൂര്‍ പുളിയോറവയല്‍ പി.വി.

സത്യനാഥന്‍ (62) ആണ്‌ അജ്‌ഞാതന്റെ വെട്ടേറ്റുമരിച്ചത്‌.
വ്യാഴാഴ്‌ച രാത്രി പത്തുമണിയോടെ പെരുവട്ടൂര്‍ മുത്താമ്ബി ചെറിയപ്പുറം പരദേവതാ പേരില്ലാത്തോന്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച്‌ ഗാനമേള നടക്കുന്നതിനിടയിലായിരുന്നു ആക്രമണമുണ്ടായത്‌.
ഗുരുതരമായി വെട്ടേറ്റ്‌ രക്‌തത്തില്‍ കുളിച്ചുകിടന്ന സത്യനാഥനെ ഉടന്‍തന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *