മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് മേഘ്‌ന. ചിരഞ്ജീവിയുടെ മരണവും മലയാളി പ്രേക്ഷകരെ തകര്‍ത്തത് തന്നെയാണ്.
ഇതിന് ശേഷം മേഘ്‌നയ്ക്ക് ഒരു കുഞ്ഞ് ജനിക്കുകയുണ്ടായി. റയാന്റെ വരവിന് ശേഷമാണ് താന്‍ സന്തോഷം എന്തെന്നറിഞ്ഞത് എന്ന് മേഘ്‌ന തന്നെ പറഞ്ഞിട്ടുണ്ട്. തന്റെ ആരാധകരോട് കുടുംബ വിശേഷം പങ്ക് വെക്കാറുള്ള മേഘ്‌ന കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ ചോദ്യ ഉത്തര സ്റ്റോറി ഇട്ടിരുന്നു. അതിനിടയില്‍ ചോദിച്ച പല ചോദ്യത്തിനും താരം ഉത്തരം പറഞ്ഞിരുന്നു എന്നാല്‍ ചിരഞ്ജീവി എന്നും വ്യായാമം ചെയ്യുന്ന ആലയിട്ടും എങ്ങനെ ഹാര്‍ട്ടറ്റാക് വന്നു എന്ന് അറിയാമോ എന്ന ചോദ്യത്തിന് ചീരുവിന് ഹാര്‍ട്ടറ്റാകിനുള്ള കാരണം എന്താണെന്ന് ഇതുവരെ ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടില്ല എന്നാണ് താരം പറയുന്നത്.
കഴിഞ്ഞ ഒരു വര്‍ഷമായി താനും ഗൂഗിളില്‍ ഇത് തന്നെയാണ് തിരഞ്ഞുകൊണ്ടിരിക്കുന്നത് എന്നും മേഘ്‌ന കൂട്ടിച്ചേര്‍ത്തു. ചീരുവിന് എന്താണ് ശരിക്കും സംഭവിച്ചത് എന്നും ഫിറ്റ്നസ് ചെയ്യുന്ന വ്യക്തികള്‍ക്ക് ഹാര്‍ട്ടറ്റാക് വരില്ലെന്നുമാണ് താരം കൂട്ടിച്ചേര്‍ത്തത്. അതിനോടൊപ്പം തന്നെ മകന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ പങ്ക് വെച്ച് ചീരുവിനെക്കുറിച്ച് കമന്റുകള്‍ ആളുകള്‍ ഇടുന്നത് കാണുമ്ബോള്‍ കണ്ണ് നിരയാറുണ്ടെന്നും താരം പറയുന്നു.
ഇപ്പോഴത്തെ സന്തോഷം മകന്‍ ആണെന്നും അവന്റെ വരച്ച കാണുന്നത് ആണെന്നും മേഘ്‌ന പറയുന്നു. നിരവധി ചോദ്യങ്ങള്‍ ആണ് ആരാധകര്‍ മേഘ്‌നയോട് ചോദിച്ചത്. ചീരു ആഗ്രഹിച്ചത് പോലെ റയാനെ നന്നായി വളര്‍ത്തണം. അത്തരത്തില്‍ തന്നെ അവനെ വളര്‍ത്തും എന്നാണ് മേഘ്‌ന പറയുന്നത്