മൊബൈല്‍ ഫോണുകളില്‍ അലര്‍ട്ട്; അടിയന്തര സന്ദേശങ്ങള്‍ എത്തിത്തുടങ്ങി

November 1, 2023
33
Views

മൊബൈല്‍ ഫോണുകളില്‍ അടിയന്തരഘട്ടങ്ങളില്‍ നല്‍കുന്ന തരത്തിലുള്ള മുന്നറിയിപ്പുകള്‍ ഉപയോക്താക്കള്‍ക്ക് ലഭിച്ചുതുടങ്ങി.

കോട്ടയം: മൊബൈല്‍ ഫോണുകളില്‍ അടിയന്തരഘട്ടങ്ങളില്‍ നല്‍കുന്ന തരത്തിലുള്ള മുന്നറിയിപ്പുകള്‍ ഉപയോക്താക്കള്‍ക്ക് ലഭിച്ചുതുടങ്ങി.

ഫോണുകളില്‍ വൈബ്രേഷനും അലര്‍ട്ട് സൈറണിനുമൊപ്പമാണ് സന്ദേശമെത്തിയത്. ഇംഗ്ലീഷിലും മലയാളത്തിലുമെത്തിയ സന്ദേശത്തിനൊപ്പം ശബ്ദസന്ദേശവുമുണ്ട്.

കേന്ദ്രസര്‍ക്കാരിന്‍റെ ടെലികമ്യൂണിക്കേഷൻ വകുപ്പ് സെല്‍ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം വഴി അയച്ച സാമ്ബിള്‍ ടെസ്റ്റിംഗ് സന്ദേശമാണിതെന്നെന്നും ഉപയോക്താക്കള്‍ ഈ സന്ദേശം അവഗണിക്കാനും പറയുന്നു.

ചൊവ്വാഴ്ച രാവിലെ 11 മുതല്‍ വൈകുന്നേരം നാലുവരെയാണ് മൊബൈലുകളില്‍ പ്രത്യേകതരം ശബ്ദസന്ദേശങ്ങള്‍ എത്തുക. ഫോണ്‍ വൈബ്രേഷൻ മോഡിലേക്കു മാറുകയും ചെയ്യും.

സംസ്ഥാനത്ത് പുതുതായി ഏര്‍പ്പെടുത്തുന്ന സെല്‍ ബ്രോഡ്കാസ്റ്റിംഗിന്‍റെ ഭാഗമായാണ് ഇത്തരം പരീക്ഷണ സന്ദേശങ്ങളെന്ന് കേന്ദ്ര ടെലികോം വകുപ്പ് അറിയിച്ചു. അലാറം പോലുള്ള ശബ്ദം ഫോണില്‍നിന്ന് പുറപ്പെടും. ഒരുകൂട്ടം ഫോണുകള്‍ ഒരേസമയം ഇത്തരത്തില്‍ പ്രവര്‍ത്തിക്കും.

പ്രകൃതി ദുരന്തങ്ങള്‍ ഉള്‍പ്പെടെ ഉണ്ടാകുന്പോള്‍ സുരക്ഷാ മുൻകരുതലുകള്‍ സ്വീകരിക്കുന്നതിനു സഹായിക്കുന്നതാണ് സെല്‍ ബ്രോഡ് കാസ്റ്റിംഗ്. ദേശീയ ദുരന്ത നിവാരണ അഥോറിറ്റി, കേന്ദ്ര ടെലികമ്യൂണികേഷൻ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അഥോറിറ്റികള്‍ എന്നിവര്‍ സംയുക്തമായാണ് പരീക്ഷണം നടത്തുന്നത്. ഭൂകന്പം, സുനാമി, വെള്ളപ്പൊക്കം തുടങ്ങിയവയെ കൂടുതല്‍ ഫലപ്രദമായി നേരിടുന്നതിന്‍റെ ഭാഗമായാണ് സംവിധാനം.

ദിവസങ്ങള്‍ക്കുമുന്പ് മറ്റ് ഏതാനും സംസ്ഥാനങ്ങളില്‍ പരീക്ഷണം നടത്തിയിരുന്നു. യഥാര്‍ഥ ദുരന്ത മുന്നറിയിപ്പല്ലെന്ന് ആളുകളെ അറിയിക്കാനായി ‘സാന്പിള്‍ ടെസ്റ്റ് മെസേജ്’ എന്ന ലേബലിലാണ് പരീക്ഷണം. ഇതിനുപുറമേ ഉപഭോക്താക്കള്‍ക്ക് ഇതിനകം മൊബൈല്‍ഫോണില്‍ മുന്നറിയിപ്പ് സന്ദേശം എത്തിക്കുകയും ചെയ്തിട്ടുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *