വണ്ടിപ്പെരിയാറില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ അതിഥി തൊഴിലാളി അറസ്റ്റില്‍

December 29, 2021
158
Views

ഇടുക്കി: വണ്ടിപ്പെരിയാറില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ അതിഥി തൊഴിലാളി അറസ്റ്റില്‍. അസം സ്വദേശിയായ അംസര്‍ അലിയാണ് അറസ്റ്റിലായത്.അസം സ്വദേശിയായ പെണ്‍കുട്ടിയുടെ കുടുംബമാണ് കുട്ടിയെ കാണുന്നില്ലെന്ന് വണ്ടിപ്പെരിയാര്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ തട്ടികൊണ്ട് പോകുന്നതിനിടയില്‍ പാലക്കാട് നിന്നും പ്രതിയെ പൊലീസ് പിടികൂടിയത്. അസംകാരനായ അംസര്‍ അലിയെ പൊലീസ് പിടികൂടിയത്. മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ കോട്ടയം പാലക്കാട് വഴി പെണ്‍കുട്ടിയെ കടത്തികൊണ്ട് പോയതായി പൊലീസിന് വിവരം ലഭിച്ചു.

പാലക്കാടെത്തിയ അന്വേഷണസംഘം പ്രതിയേയും കുട്ടിയേയും കണ്ടെത്തി.
13 കാരിയെ നിരവധി തവണ വണ്ടിയോറിയാറിലെ എസ്റ്റേറ്റ് ലയത്തില്‍ വച്ചും, വാഹനത്തില്‍ കൊണ്ടു പോകുന്ന വഴിക്കും പീഡിപ്പിച്ചിരുന്നതായി കുട്ടി പൊലീസിന് മൊഴി നല്‍കി. പോക്സോ, തട്ടിക്കൊണ്ട് പോകല്‍ തുടങ്ങിയ വകുപ്പുകള്‍പ്രകാരം കേസെടുത്തു. പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *