മില്‍മ തിരുവനന്തപുരം മേഖല യൂണിയൻ ഈ ഓണക്കാലത്ത് ഒരു ലിറ്റര്‍ പാലിന് 2.50 രൂപ വീതം അധികവില നല്‍കുമെന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എൻ.
ഭാസുരാംഗൻ അറിയിച്ചു.
തിരുവനന്തപുരം: മില്‍മ തിരുവനന്തപുരം മേഖല യൂണിയൻ ഈ ഓണക്കാലത്ത് ഒരു ലിറ്റര്‍ പാലിന് 2.50 രൂപ വീതം അധികവില നല്‍കുമെന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എൻ.
ഭാസുരാംഗൻ അറിയിച്ചു.
ഇതില്‍ രണ്ടു രൂപ കര്‍ഷകര്‍ക്കും 50 പൈസ ക്ഷീരസംഘത്തിനുമാണ് ലഭിക്കുക. കഴിഞ്ഞ ജൂണില്‍ സംഘങ്ങള്‍ യൂണിയനു നല്‍കിയ പാലിന്‍റെ അളവിന് ആനുപാതികമായിരിക്കും ഇൻസെന്‍റീവ്.
പ്രാഥമിക സംഘങ്ങള്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും ലാഭത്തിന്‍റെ പ്രയോജനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് യൂണിയൻ ഈ വര്‍ഷത്തെ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് ഭാസുരാംഗൻ പറഞ്ഞു.