മതത്തിന്റെ പേരില്‍ ഭീകരത അരങ്ങേറുന്ന രാജ്യമല്ല ഇന്ത്യ, ഇവിടുള്ള മുസ്ലീങ്ങളെ വെറുതെ വിടൂ: താലിബാനോട് കേന്ദ്രമന്ത്രി

September 4, 2021
249
Views

ന്യൂദല്‍ഹി : ഇന്ത്യയിലെ മുസ്ലിങ്ങളെ കുറിച്ചോര്‍ത്ത് താലിബാന്‍ കണ്ണീരൊഴുക്കേണ്ടെന്ന കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ നഖ്വി. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. ഇന്ത്യയില മുസ്ലിങ്ങളെ വെറുതെ വിടുക. താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീറിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് കേന്ദ്രമന്ത്രിയുടെ ഈ പ്രതികരണം.

ജമ്മു കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നത് മറക്കരുത്. ഇവിടുത്തെ മുസ്ലിങ്ങളെ പള്ളികളില്‍ കയറി ആരും വെടിവെച്ചും ബോംബിട്ടും കൊല്ലാറില്ല. ഇവിടെ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോയാല്‍ ആരും തലയോ കാലോ വെട്ടിമാറ്റാറുമില്ല. ഇന്ത്യ പിന്തുടരുന്ന ഏക ഗ്രന്ഥം ഭരണഘടനയാണ്.

ഇന്ത്യയിലെ ഭരണഘടന അനുശാസിക്കുന്ന എല്ലാ സ്വാതന്ത്ര്യവും സുരക്ഷയും അനുഭവിക്കുന്നവരാണ് കശ്മീരിലെ മുസ്ലിം ജനത. ഇവിടെ വെടിയുണ്ടകളും ബോംബുകളുമല്ല മുസ്ലിമുകളുടെ സുരക്ഷയ്ക്കായി പ്രയോഗിക്കുന്നത്. കശ്മീരിലെ മുസ്ലീമിന് വേണ്ടി ശബ്ദിക്കാനും അവകാശം സംരക്ഷിക്കാനും ഇന്ത്യയിലെ മുഴുവന്‍ മുസ്ലിങ്ങളുമുണ്ട്.

ലോകത്തെവിടെയുമുള്ള മുസ്ലിമിന്റെ സംരക്ഷണത്തിന് വേണ്ടിയും ശബ്ദിക്കാനും ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്കായിട്ടുണ്ട്. ഇന്ത്യയിലെയും അഫ്ഗാനിസ്ഥാനിലെയും ഭരണസംവിധാനത്തിലും ഏറെ അന്തരമുണ്ട്. ആ സാഹചര്യത്തില്‍ ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്കു വേണ്ടി താലിബാന്‍ സംസാരിക്കേണ്ടതില്ല. കൂപ്പുകൈകളോടെ അവരോട് ഞാന്‍ അഭ്യര്‍ഥിക്കുകയാണ് ഇന്ത്യയിലെ മുസ്ലിങ്ങളെ വെറുതെ വിടണമെന്നും നഖ്വി കൂട്ടിച്ചേര്‍ത്തു.

Article Categories:
Latest News · Latest News · Politics · World

Leave a Reply

Your email address will not be published. Required fields are marked *