രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി.
തിരുവനന്തപുരം: രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. തിരുവനന്തപുരം പേട്ടയിലാണ് സംഭവം. ഹൈദരാബാദ് സ്വദേശികളായ നാടോടി ദമ്ബതികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോയത്.
ബൈക്കിലെത്തിയ രണ്ട് പേർ കുട്ടിയെ എടുത്തുകൊണ്ട് പോവുകയായിരുന്നുവെന്നാണ് വിവരം. സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങുകയായിരുന്നു കുട്ടിയെന്ന് മാതാപിതാക്കള്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ പോലീസ് തിരച്ചില്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്.
കൊല്ലം ഓയൂരില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയതിന്റെ വാർത്തയുടെ ഞെട്ടലില്‍ നിന്ന് മുക്തമാകുന്നതിനിടെയിലാണ് വീണ്ടും സമാന സംഭവം റിപ്പോർട്ട് ചെയ്യുന്നത്. ഇത്തരം കേസുകള്‍ വർദ്ധിച്ചുവരുന്നത് ആശങ്ക സൃഷ്ടിക്കുന്നുവെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി.